Grandparents Day 2022 : ലോക മുത്തച്ഛന്‍- മുത്തശ്ശി ദിനം ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

ഓസ്‌ട്രേലിയ, ഫ്രാൻസ്, ഹോങ്കോംഗ്, ജപ്പാൻ, ഫിലിപ്പീൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും വർഷത്തിൽ വ്യത്യസ്ത തീയതികളിൽ സമാനമായ രൂപത്തിൽ ഈ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിവസത്തിന്റെ പ്രധാന ആശയം മുത്തശ്ശിമാരും കൊച്ചുമക്കളും തമ്മിലുള്ള സ്നേഹബന്ധത്തെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ്.
 

grandparents day 2022 tips to strengthen bond with your grandparents

നാളെ സെപ്റ്റംബർ 11. മുത്തശ്ശി മുത്തശ്ശന്മാർക്കുള്ള ദിനമാണ്. ​​ഗ്രാന്റ് പാരന്റ്സ് ഡേ. അനേകം രാജ്യങ്ങൾ വർഷം മുഴുവനും വ്യത്യസ്ത ദിവസങ്ങളിൽ ഈ ദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ മുത്തശ്ശിമാരും പേരക്കുട്ടികളും തമ്മിലുള്ള ബന്ധത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഓസ്‌ട്രേലിയ, ഫ്രാൻസ്, ഹോങ്കോംഗ്, ജപ്പാൻ, ഫിലിപ്പീൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും വർഷത്തിൽ വ്യത്യസ്ത തീയതികളിൽ സമാനമായ രൂപത്തിൽ ഈ ദിനം ആഘോഷിക്കപ്പെടുന്നു.

ഈ ദിവസത്തിന്റെ പ്രധാന ആശയം മുത്തശ്ശിമാരും കൊച്ചുമക്കളും തമ്മിലുള്ള സ്നേഹബന്ധത്തെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ്. മുത്തശ്ശിമാരും കുട്ടികളും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനുള്ള ആശയം 1960 കളുടെ അവസാനം മുതൽ ചർച്ച ചെയ്യപ്പെടുമ്പോൾ, 1978 ൽ മാത്രമാണ് പ്രസിഡന്റ് ജിമ്മി കാർട്ടർ തൊഴിലാളി ദിനത്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ച മുത്തശ്ശിമാരുടെ ദിനമായി പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. 1978 സെപ്തംബർ 10 നാണ് യുഎസിലെ ആദ്യത്തെ ദേശീയ മുത്തശ്ശി ദിനം ആഘോഷിച്ചത്. ഈ ദിവസം കൊച്ചുമക്കളും മറ്റുവരും അവരുടെ മുത്തശ്ശിമുത്തന്മാർക്ക് വിലപ്പെട്ട സമ്മാനങ്ങൾ നൽകുന്നു. 

കൊച്ചുമക്കളുള്ള കുടുംബങ്ങൾ അവരുടെ മുത്തശ്ശിമാർക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്. യുഎസിലെ ആളുകൾ തങ്ങളുടെ മുത്തശ്ശിമാരുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണക്കും പരിചരണത്തിനും നന്ദി പറയാനുള്ള അവസരമായി ഈ ദിവസം ഉപയോഗിക്കുന്നു. കൊച്ചുമക്കളുടെ ജീവിതത്തിൽ മുത്തശ്ശിമാരുടെ സംഭാവനയും പങ്കും ഈ ദിവസം തിരിച്ചറിയുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള മുതിർന്ന പൗരന്മാർ അഭിമുഖീകരിക്കുന്ന ഏകാന്തതയെയും സാമൂഹികമായ ഒറ്റപ്പെടലിനെയും കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു ദിവസമായി ഇത് പ്രവർത്തിക്കുന്നു.

അമേരിക്കൻ സോഷ്യോളജിക്കൽ അസോസിയേഷൻ (ASA) നടത്തിയ ഒരു പഠനം അനുസരിച്ച്, മുത്തശ്ശിമാർക്കും കൊച്ചുമക്കൾക്കും പേരക്കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ പരസ്പരം മാനസിക ക്ഷേമത്തിൽ യഥാർത്ഥവും അളക്കാവുന്നതുമായ ഫലങ്ങൾ ഉണ്ട്.

ഈ തിരക്കുപിടിച്ച ജീവിതത്തിൽ ജോലിയും പഠനവും മറ്റ് പ്രതിബദ്ധതകളും കാരണം കുട്ടികൾ അവരിൽ നിന്ന് കിലോമീറ്ററുകൾ അകലെ ജീവിക്കുമ്പോൾ, അവർ പലപ്പോഴും അവഗണിക്കപ്പെടുന്നു. അവർക്ക് അർഹമായ പരിചരണവും ശ്രദ്ധയും നൽകേണ്ടത് പ്രധാനമാണ്. 

പലനിരകളിലായി ഭക്ഷണം നിറച്ച പാത്രങ്ങളുമായി വെയിറ്റര്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

 

Latest Videos
Follow Us:
Download App:
  • android
  • ios