വിവാഹ ക്ഷണക്കത്തില്‍ അബദ്ധം; ഒടുവില്‍ സംഭവം വൈറല്‍...
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വിവാഹ ക്ഷണക്കത്തിലെ അബദ്ധം. വിവാഹ ക്ഷണക്കത്തുകള്‍ നമുക്കറിയാം, ലളിതമായി കാര്യങ്ങള്‍ മാത്രം വിശദീകരിക്കുന്നവയും ഇങ്ങനെയല്ലാതെ അല്‍പം ആലങ്കാരികമായി ക്ഷണം നടത്തുന്നവയും ഉണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏത് ചെറിയ വിഷയവും ചിലപ്പോള്‍ പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് ചര്‍ച്ചയാവുകയോ ട്രോള്‍ ചെയ്യപ്പെടുകയോ എല്ലാം സംഭവിക്കാറുണ്ട്, അല്ലേ? ചെറിയൊരു അബദ്ധമാണെങ്കില്‍ പോലും അത് പരസ്യമായാല്‍ ഇന്ന് എല്ലാവര്‍ക്കുമുള്ള പേടിയും ഇതുതന്നെയാണ്.
സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വിവാഹ ക്ഷണക്കത്തിലെ അബദ്ധം. വിവാഹ ക്ഷണക്കത്തുകള്‍ നമുക്കറിയാം, ലളിതമായി കാര്യങ്ങള്‍ മാത്രം വിശദീകരിക്കുന്നവയും ഇങ്ങനെയല്ലാതെ അല്‍പം ആലങ്കാരികമായി ക്ഷണം നടത്തുന്നവയും ഉണ്ട്.
ഈ കത്തില്‍ രണ്ടാമതായി പറഞ്ഞതുപോലെ വീട്ടുകാര്‍ അല്‍പം ആലങ്കാരികമായി അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ അച്ചടിച്ച് വന്നപ്പോല്‍ ചെറിയൊരു വാക്ക് വിട്ടുപോയി. ഇതോടെ ആകെ അര്‍ത്ഥം മാറിമറിയുകയായിരുന്നു.
ഏറെ സ്നേഹത്തോടെയാണ് ഈ കത്ത് അയക്കുന്നത്- അതുകൊണ്ട് തന്നെ വിവാഹത്തിന് വരാൻ മറക്കല്ലേ എന്ന് എഴുതുന്നതിന് പകരം വരല്ലേ എന്നായിപ്പോയി കത്ത് അച്ചടിച്ച് വന്നപ്പോള്‍. എവിടെ, ആരുടെ വിവാഹത്തിനാണ് ഈ അബദ്ധം സംഭവിച്ചത് എന്നൊന്നും വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം ഏവരും അറിയുന്നത്.
ഹിന്ദിയിലാണ് വിവാഹക്കത്ത്. ഇത് വിവര്‍ത്തനം ചെയ്തുവരുമ്പോള്‍ കിട്ടുന്ന അര്‍ത്ഥമാണ് പങ്കുവച്ചത്. എന്തായാലും ഈ ക്ഷണക്കത്ത് കണ്ട് ഇത് കിട്ടിയവരെല്ലാം ഒന്ന് അമ്പരന്നുകാണുമെന്നും, അതിഥികള്‍ക്ക് വിവാഹത്തിന് പോകണോ വേണ്ടയോ എന്നൊരു 'കൺഫ്യൂഷൻ' തീര്‍ച്ചയായും വന്നുകാണുമെന്നുമെല്ലാം ആളുകള്‍ കമന്‍റ് ബോക്സില്‍ രസകമായി കുറിച്ചിരിക്കുന്നു.
ഇങ്ങനെ വിവാഹത്തിന് വിളിക്കുന്നത് 'ഇൻസള്‍ട്ട്' ആണ്, ഈ വിവാഹത്തിന് പോകുന്നത് നാണക്കേടാണ്, ഇത് ബഹിഷ്കരിക്കുകയാണ് വേണ്ടത് എന്നെല്ലാമുള്ള കമന്‍റുകളും കാണാം. എന്തായാലും ആരുടേതെന്ന് അറിയാത്തതാണെങ്കിലും, ചെറിയൊരു അശ്രദ്ധയുടെ ഭാഗമായി സംഭവിച്ച പിഴവുകൊണ്ട് വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയാണ് ഈ വിവാഹ ക്ഷണക്കത്ത്.