പാമ്പിനെ തിന്നുന്ന മാനിന് ശേഷം ഇതാ എല്ല് കഴിക്കുന്ന ജിറാഫ്; വീഡിയോ...
ഏറ്റവുമധികം പേര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തൊരു വീഡിയോ ആണ് ഒരു മാൻ പാമ്പിനെ കഴിക്കുന്ന വീഡിയോ. മാനുകള്‍ പൊതുവെ സസ്യഭുക്കുകളാണല്ലോ. അങ്ങനെയെങ്കില്‍ ഇവ എങ്ങനെയാണ് പാമ്പിനെ കഴിക്കുകയെന്നതായിരുന്നു ഏവരുടെയും സംശയം.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും പുതുമയാര്‍ന്നതും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകളും ഫോട്ടോകളും പോസ്റ്റുകളുമെല്ലാമാണ് നാം കാണാറുള്ളത്, അല്ലേ? എന്നാല്‍ ഇങ്ങനെ കാണുന്ന പല വീഡിയോകളുടെയും ഫോട്ടോകളുടെയും മറ്റും ആധികാരികത സംബന്ധിച്ച് നമുക്ക് എപ്പോഴും സംശയങ്ങളും തോന്നാം. പലപ്പോഴും ഇത്തരത്തില്‍ സംശയം തോന്നുന്ന കണ്ടന്‍റുകള്‍ വ്യാജവും ആയിരിക്കാറുണ്ട്.
ഇതേ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം പേര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തൊരു വീഡിയോ ആണ് ഒരു മാൻ പാമ്പിനെ കഴിക്കുന്ന വീഡിയോ. മാനുകള്‍ പൊതുവെ സസ്യഭുക്കുകളാണല്ലോ. അങ്ങനെയെങ്കില്‍ ഇവ എങ്ങനെയാണ് പാമ്പിനെ കഴിക്കുകയെന്നതായിരുന്നു ഏവരുടെയും സംശയം.
എന്നാല്‍ ഇതിനുള്ള ഉത്തരവും വീഡിയോ പങ്കുവച്ച 'സയൻസ് ഗേള്‍' എന്ന പേജ് പ്രതിപാദിച്ചിരുന്നു. അതായത്, മാനുകള്‍ സസ്യാഹാരം തന്നെയാണ് കഴിക്കാറ്. പക്ഷേ ചില ഘട്ടങ്ങളില്‍ അവശ്യം വേണ്ടുന്ന ധാതുക്കള്‍ കുറയുന്ന അവസ്ഥ വരുമ്പോള്‍ ഇടയ്ക്ക് മാംസവും കഴിക്കുമത്രേ. അധികവും കാത്സ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ധാതുക്കളില്‍ കുറവുണ്ടാകുമ്പോഴാണ് മാനുകള്‍ മാംസഭക്ഷണത്തിലേക്ക് തിരിയുക.
ഇപ്പോഴിതാ പാമ്പിനെ തിന്നുന്ന മാനിന് ശേഷം സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുകയാണ് എല്ല് ഭക്ഷിക്കുന്ന ജിറാഫ്. ജിറാഫും നമുക്കറിയാം സസ്യഭുക്കാണ്. മരങ്ങളുടെ തളിര്‍പ്പും മറ്റുമാണ് സാധാരണഗതിയില്‍ ഇവ ഭക്ഷിക്കാറ്. എന്നാല്‍ ഇവയും ശരീരത്തില്‍ ചില ധാതുക്കള്‍ കുറയുന്ന സന്ദര്‍ഭങ്ങളില്‍ ഇതുപോലെ എല്ല് ഭക്ഷിക്കാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സസ്യഭുക്കുകളാണെങ്കിലും ശരീരത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങളുടെ കാര്യത്തില്‍ ബാലൻസ് ഉണ്ടായല്ലേ പറ്റൂ. ഇതെല്ലാം പ്രകൃതിയുടെ തന്നെ അതിശയിപ്പിക്കുന്ന ബാലൻസ് ആണെന്നാണ് ഈ വീഡിയോയ്ക്ക് താഴെയും മിക്കവരും കമന്‍റിലൂടെ കുറിക്കുന്നത്. വീഡിയോ വ്യാജമാണെന്ന് കമന്‍റ് ചെയ്യുന്നവരുമുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് ജിറാഫ് എല്ല് കഴിക്കുന്ന വീഡിയോ പങ്കുവച്ചത്. പതിനായിരക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- മുടിച്ചുരുളിനുള്ളില്‍ കുരുങ്ങിക്കിടക്കുന്ന പാമ്പ്; യുവാവിന്‍റെ വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-