കുഞ്ഞ് പാൽ കുടിക്കാൻ മടി കാണിച്ചപ്പോൾ യുവാവ് ചെയ്തത്; വീഡിയോ കാണാം
ടാബ്‌ലെറ്റില്‍ ഭാര്യയുടെ ചിത്രം തുറന്ന ശേഷം ടാബ്‌ലെറ്റ് ടേപ്പ് ഉപയോഗിച്ച് മുഖത്ത് ഒട്ടിച്ചു. ഇതിനു ശേഷം കുഞ്ഞിനെ മടിയിലിരുത്തി പാല്‍ക്കുപ്പി വഴി പാല്‍ നല്‍കാനും തുടങ്ങി. ടാബിലെ അമ്മയുടെ ചിത്രം കുഞ്ഞ് സൂക്ഷ്മമായി നോക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അമ്മ അടുത്തില്ലാത്ത സമയത്ത് തന്റെ കുഞ്ഞിനെ പാൽ നല്‍കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വെെറലാകുന്നത്.
അമ്മ അരികിലില്ലാത്ത സമയത്ത് തന്‍റെ കുഞ്ഞു മകളുടെ കരച്ചിലാണ് ജിയാങ്സിയിലെ വുയ്വാനിൽ നിന്നുള്ള യുവാവിനെ ധർമ്മ സങ്കടത്തിലാക്കിയത്. പാൽ കുടിക്കാൻ കുഞ്ഞ് മടി കാണിച്ചപ്പോൾ യുവാവ് ഒരു മാർഗം കണ്ടെത്തി.
ടാബ്‌ലെറ്റില്‍ ഭാര്യയുടെ ചിത്രം തുറന്ന ശേഷം ടാബ്‌ലെറ്റ് ടേപ്പ് ഉപയോഗിച്ച് മുഖത്ത് ഒട്ടിച്ചു. ഇതിനു ശേഷം കുഞ്ഞിനെ മടിയിലിരുത്തി പാല്‍ക്കുപ്പി വഴി പാല്‍ നല്‍കാനും തുടങ്ങി. ടാബിലെ അമ്മയുടെ ചിത്രം കുഞ്ഞ് സൂക്ഷ്മമമായി നോക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ വെയ്ബോ വഴിയാണ് ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിലെ അമ്മയെ കുഞ്ഞ് തൊടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് മുമ്പും ഇത്തരം വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.