സ്റ്റീല്‍ പാത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നത് പോലെ വൃത്തിയാക്കാം; ഇതാ ടിപ്സ്...
വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. കണ്ണൊന്ന് തെറ്റിയാല്‍ ഭക്ഷണവും കേടാകും, പാത്രങ്ങളും വൃത്തികേടാകും. ഇത്തരത്തില്‍ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാനാണെങ്കില്‍ ഇരട്ടി സമയവും അധ്വാനവും വേണം.
അടുക്കളയിലെ ജോലികള്‍ അത് പാചകമായാലും പാത്രങ്ങള്‍ വൃത്തിയാക്കുന്നതായാലും നിസാരമായ ജോലിയാണെന്നാണ് പലരും കണക്കാക്കാറ്. എന്നാല്‍ സത്യത്തില്‍ അടുക്കള ജോലിയും സാമാന്യം പ്രയാസമുള്ള ജോലി തന്നെയാണ്. അതും പതിവായി ചെയ്യുകയെന്നാല്‍.
ഒന്നാമത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. കണ്ണൊന്ന് തെറ്റിയാല്‍ ഭക്ഷണവും കേടാകും, പാത്രങ്ങളും വൃത്തികേടാകും. ഇത്തരത്തില്‍ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാനാണെങ്കില്‍ ഇരട്ടി സമയവും അധ്വാനവും വേണം. എന്തായാലും സ്റ്റീലിന്‍റെ പാത്രങ്ങള്‍ എല്ലാ കറയുമിളക്കി പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
സ്റ്റീല്‍ പാത്രങ്ങള്‍ അടിക്ക് പിടിച്ച് കരിഞ്ഞത് വൃത്തിയാക്കാൻ ആണ് ഏറ്റവും പാട് തോന്നുക. പ്രത്യേകിച്ച് പാല്‍പ്പാത്രങ്ങള്‍, ചായപ്പാത്രങ്ങളൊക്കെ. ഇവയെല്ലാം എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാൻ ഇതില്‍ നിറയെ വെള്ളമെടുത്ത് അല്‍പനേരം ചെറിയ തീയില്‍ അടുപ്പില്‍ വയ്ക്കുക. ശേഷം തീ അണച്ച് , ഇതൊന്ന് ആറാൻ വയ്ക്കാം. ശേഷം സ്ക്രബും സോപ്പോ ലിക്വിഡോ എന്താണെങ്കിലും ഇവ ഉപയോഗിച്ച് വളരെ സിമ്പിളായി തേച്ച് വൃത്തിയാക്കിയെടുക്കാം.
രണ്ട്...
ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കിയാലും പെട്ടെന്ന് ജോലി തീരും. രണ്ട് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഈ മിശ്രിതം പാത്രത്തിലേക്ക് പകരുക. അല്‍പനേരം വച്ച ശേഷം സ്ക്രബ്ബുപയോഗിച്ച് തേച്ചുരച്ച് എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം.
മൂന്ന്...
വിനാഗിരിയും പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ആശ്രയിക്കാവുന്നൊരു ലായനിയാണ്. ഒരു ബോട്ടില്‍ വിനാഗിരിയുടെ മൂന്നിലൊരു ഭാഗം എടുത്ത് പാത്രത്തിലൊഴിച്ച് അല്‍പമൊന്ന് ചൂടാക്കുക. ആറിയ ശേഷം സ്ക്രബ്ബുപയോഗിച്ച് ഉരച്ച് കഴുകിയെടുക്കാം.
നാല്...
വിനാഗിരിയെ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് ചെറുനാരങ്ങാനീരും. ഇതില്‍ അല്‍പം ബേക്കിംഗ് സോഡ കൂടി ചേര്‍ക്കുന്നതാണ് നല്ലത്. രണ്ട് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും അല്‍പം ചെറുനാരങ്ങാനീരും ഒരുമിച്ച് യോജിപ്പിച്ച് ഇത് കറയുള്ള പാത്രത്തില്‍ തേക്കുക. 10-15 മിനുറ്റ് വച്ച ശേഷം സ്ക്രബ്ബുപയോഗിച്ച് വൃത്തിയാക്കിയെടുക്കാവുന്നതേയുള്ളൂ.
അഞ്ച്...
സ്റ്റീല്‍ പാത്രങ്ങളില്‍ വെള്ളത്തിന്‍റെ തന്നെ കറ പറ്റാറുണ്ട്. ഇതൊഴിവാക്കാൻ പാത്രങ്ങള്‍ വൃത്തിയാക്കിയ ശേഷം സോഫ്റ്റായ കോട്ടണ്‍ തുണി കൊണ്ട് പാത്രം നല്ലതുപോലെ തുടച്ചുവയ്ക്കുക.
Also Read:- പല്ലിന്‍റെ ഇനാമല്‍ നശിക്കാനും നിറംമാറ്റം വരാനും കാരണമാകുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-