ഇതിലൊരു മുട്ടയ്ക്കൊരു പ്രത്യേകതയുണ്ട്; രസകരമായ വീഡിയോ കണ്ടുനോക്കൂ....

ഒരുപക്ഷെ നമുക്ക് നിസാരമെന്ന് തോന്നുന്ന ഉള്ളടക്കമോ, വളരെ ലളിതമായ അവതരണമോ എല്ലാമാകാം. എങ്കിലും ചില വീഡിയോകള്‍ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ കാഴ്ചക്കാരെ സമ്പാദിക്കും. അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളെ ക്ഷണിക്കുന്നത്.

find the special egg from this the video goes viral

നിത്യവും നാം സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് കാണുന്നത്. ഇവയില്‍ തമാശയ്ക്ക് വേണ്ടിയോ താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടിയോ എല്ലാം തയ്യാറാക്കുന്ന ധാരാളം വീഡിയോകളുണ്ട്. പലതും നമ്മെ അത്ര കണ്ട് സ്വാധീനിക്കുന്നത് തന്നെയാകണമെന്നില്ല. എന്നാല്‍ ചിലതാകട്ടെ, പെട്ടെന്ന് തന്നെ കാഴ്ചക്കാരെ സ്വാധീനിക്കുകയും ചെയ്യും. 

ഒരുപക്ഷെ നമുക്ക് നിസാരമെന്ന് തോന്നുന്ന ഉള്ളടക്കമോ, വളരെ ലളിതമായ അവതരണമോ എല്ലാമാകാം. എങ്കിലും ചില വീഡിയോകള്‍ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ കാഴ്ചക്കാരെ സമ്പാദിക്കും. അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളെ ക്ഷണിക്കുന്നത്.

കാഴ്ചക്കാരെ കൂടി പങ്കെടുപ്പിക്കുന്ന, ഗെയിം പോലുള്ള വീഡിയോകളാണെങ്കില്‍ അവ പെട്ടെന്ന് തന്നെ വ്യാപകമായി പങ്കുവയ്ക്കപ്പെടാറുണ്ട്. ഈ വീഡിയോയുടെ സ്വഭാവവും സമാനം തന്നെ. 

വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത് ഒരു വലിയ പാത്രത്തില്‍ നിറയെ മുട്ട വച്ചിരിക്കുന്നതാണ്. ഇതില്‍ ബ്രൗണും വൈറ്റും അടക്കം പല ഷെയ്ഡുകളിലുള്ള മുട്ടയുണ്ട്. എന്നാലിക്കൂട്ടത്തിലൊരു മുട്ടയ്ക്ക് പ്രത്യേകതയുണ്ട്. അതെന്താണെന്ന് വീഡിയോ കണ്ടുതുടങ്ങുമ്പോള്‍ അങ്ങനെ പെട്ടെന്നൊന്നും മനസിലാകണമെന്നില്ല. എന്നാല്‍ സെക്കൻഡുകള്‍ക്കകം തന്നെ സംഗതി മനസിലാക്കാൻ സാധിക്കും. എന്താണ് ഇതിലൊരു മുട്ടയുടെ പ്രത്യേകതയെന്ന് പറയാമോ എന്ന അടിക്കുറിപ്പുമായാണ് വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഇതോടെ ഏവരുടെയും മുഴുവൻ ശ്രദ്ധയും വീഡിയോ നേടുകയാണ്.

അല്‍പനേരം ഇതിലേക്ക് നോക്കിയിരിക്കുമ്പോഴേക്ക് വീഡിയോയുടെ സസ്പെൻസ് പുറത്തുവരികയായി. മുട്ട വച്ചിരിക്കുന്ന പാത്രത്തിന്‍റെ അല്‍പം പിറകിലായി മുടി പാടെ വടിച്ചുകളഞ്ഞൊരാള്‍ ഇരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ തലയാണ് ഇതിലൊരു മുട്ടയായി നമുക്ക് ആദ്യമേ തോന്നിയത്. നടൻ സെക്കിട്ടയാണിത്. ഇദ്ദേഹം തന്നെയാണ് വീഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

രസകരമായ വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zekitta (@zekitta)

Also Read:- പുഴുങ്ങിയ മുട്ടയുടെ തോട് കളയാൻ ഈ മാര്‍ഗമൊന്ന് പരീക്ഷിച്ചുനോക്കൂ...

Latest Videos
Follow Us:
Download App:
  • android
  • ios