കാണാതെ പോയ തത്തയെ കണ്ടെത്തിക്കൊടുത്താല്‍ സമ്മാനം
കാണാതായ ഒരു തത്തയെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണേ എന്ന അപേക്ഷയാണ് വീഡിയോയിലുള്ളത്. കാണാതെ പോകുന്ന വളര്‍ത്തുമൃഗങ്ങളെയും മറ്റും ഇതുപോലെ കാര്യമായിത്തന്നെ അന്വേഷിക്കുന്ന വീട്ടുകാരുണ്ട്. മിക്കപ്പോഴും വീട്ടിലെ ഒരംഗത്തെ പോലെ അവര്‍ കണക്കാക്കുകയും സ്നേഹിക്കുകയും ചെയ്തതാകാം അവയെ.
ഓരോ ദിവസവും രസകരമായതും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളുമെല്ലാമാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. ഇവയില്‍ നമുക്ക് അറിയാത്ത പല വിവരങ്ങളും പുതിയ അറിവുകളുമെല്ലാം കാണാം. അതുപോലെ തന്നെ രസകരമായ ഉള്ളടക്കങ്ങളും കാണാം.
എന്തായാലും അല്‍പമൊന്ന് രസിപ്പിക്കുന്ന വീഡിയോകളോ ചിത്രങ്ങളോ വാര്‍ത്തകളോ തന്നെയാണ് അധികവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറ്. ഇത്തരത്തില്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നൊരു വീഡിയോ ഉണ്ട്.
കാണാതായ ഒരു തത്തയെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണേ എന്ന അപേക്ഷയാണ് വീഡിയോയിലുള്ളത്. കാണാതെ പോകുന്ന വളര്‍ത്തുമൃഗങ്ങളെയും മറ്റും ഇതുപോലെ കാര്യമായിത്തന്നെ അന്വേഷിക്കുന്ന വീട്ടുകാരുണ്ട്. മിക്കപ്പോഴും വീട്ടിലെ ഒരംഗത്തെ പോലെ അവര്‍ കണക്കാക്കുകയും സ്നേഹിക്കുകയും ചെയ്തതാകാം അവയെ.
മദ്ധ്യപ്രദേശിലെ ദമോഹിലുള്ള ഒരു കുടുംബമാണ് തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുതത്തയെ അന്വേഷിക്കുന്നത്. കുടുംബവുമായി ഏറെ അടുപ്പത്തിലും സ്നേഹത്തിലും തന്നെയായിരുന്നുവത്രേ തത്ത. വീട്ടുകാര്‍ വൈകുന്നേരം നടക്കാൻ പോകുമ്പോള്‍ ഏറ്റവും മുതിര്‍ന്നയാളുടെ തോളില്‍ തത്തയിരിക്കുമത്രേ. ഇവരെ വിട്ട് ദൂരെ എവിടെയും പറന്നുപോകാറില്ല.
എന്നാല്‍ ഏതാനും തെരുവുനായ്ക്കള്‍ കുരച്ച് വന്നതോടെ ഭയപ്പെട്ട തത്ത, പാറിപ്പോവുകയായിരുന്നു. ഒരുപക്ഷേ തിരികെ വരാൻ കഴിയാതെ എവിടെയെങ്കിലും കുടുങ്ങിപ്പോയതും ആകാമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും രണ്ട് വര്‍ഷത്തോളമായി എപ്പോഴും കൂടെയുള്ള തത്തയെ കാണാതായതോടെ കുടുംബാംഗങ്ങളെല്ലാം ദുഖത്തിലായിരിക്കുകയാണ്.
ഇതോടെയാണ് തത്തെയ കാണുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന അപേക്ഷയോടെ ഇവര്‍ പരസ്യമായി രംഗത്തെത്തിയത്. തത്തയെ കണ്ടെത്തുന്നവര്‍ക്ക് കുടുംബം ഒരു സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും വീഡിയോയിലുള്ള നോട്ടീസില്‍ പ്രത്യേകമായി എഴുതിയിരിക്കുന്നത് കാണാം. പതിനായിരം രൂപയാണ് ഇവര്‍ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
നാട്ടില്‍ എല്ലായിടത്തും ഇവര്‍ ഈ നോട്ടീസ് ഫോണ്‍ നമ്പര്‍ സഹിതം പതിപ്പിച്ചിട്ടുണ്ട്. തത്തയെ കുറിച്ച് വിവരം കിട്ടുന്നവര്‍ അറിയിക്കുന്ന മുറയ്ക്ക് സമ്മാനത്തുക ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-