വെയിലേറ്റ് കരുവാളിച്ചോ? സൺ ടാൻ അകറ്റാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. 

face packs to get rid of sun tan azn

ഇന്നു മുതൽ അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 

ഈ കടുത്ത വേനലില്‍  പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചര്‍മ്മത്തിലെ കരുവാളിപ്പ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. 

അത്തരത്തില്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട്...

ഒരു ടേബിള്‍സ്പൂണ്‍ വീതം കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂണ്‍ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി കുഴച്ചെടുക്കുക. ശേഷം  ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയാം. പുറത്തു പോയി വന്നയുടന്‍ ഈ പാക്ക് മുഖത്ത് പുരട്ടുന്നത് ഫലം നല്‍കും. 

മൂന്ന്...

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

നാല്...

തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 

അഞ്ച്...

രണ്ട്  ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

ആറ്...

രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios