മുഖത്തെ കറുത്ത പാടുകളെ എളുപ്പം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...
ചിലര്‍ക്ക് മുഖക്കുരു വന്നതിന്‍റെയാകാം ഈ പാടുകള്‍. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഇതെക്കെ പരിഹരിക്കാവുന്നതേയുള്ളൂ.
പലരുടെയും ഒരു പ്രധാന പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലര്‍ക്ക് മുഖക്കുരു വന്നതിന്‍റെയാകാം ഈ പാടുകള്‍. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഇതെക്കെ പരിഹരിക്കാവുന്നതേയുള്ളൂ.
മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒന്ന്...
ആദ്യം അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയാം.
രണ്ട്...
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.
മൂന്ന്...
മഞ്ഞളും കടലമാവും പാലും സമം ചേർത്ത് പുരട്ടുന്നത് കറുത്ത പാടുകള്‍ മാറാൻ സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്.
നാല്...
കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. രണ്ട് ടീസ്പൂൺ തൈരിൽ ഒരു ടീസ്പൂൺ തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also Read: ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ?