ഒരു വാഴ ഒഴികെ മറ്റെല്ലാം ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം; കാരണം ഇതാണ്...
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ തന്‍റെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ദൈവം സൃഷ്‌ടിച്ച ഏറ്റവും ഉദാത്തമായ ജീവികളിൽ ഒന്ന് എന്നാണ് ആനകളെ കുറിച്ച് സുശാന്ത നന്ദ കുറിച്ചത്.
കാട്ടാനകൾ കാടിറങ്ങുന്നതും നാട്ടിലെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു കൂട്ടം കാട്ടാനകൾ വാഴത്തോട്ടം നശിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളാണിത്. പറമ്പിലെ ഒട്ടുമിക്ക വാഴകളും കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചു. എന്നാല്‍ കൂട്ടത്തിൽ ഒരു വാഴയെ മാത്രം കാട്ടാനക്കൂട്ടം വെറുതെ വിട്ടു. കാട്ടാനക്കൂട്ടം സ്ഥലം വിട്ട ശേഷം അവിടെയെത്തിയ നാട്ടുകാരാണ് ഒരു വാഴ മാത്രം നശിക്കാതെ നിൽക്കുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോള്‍ കുലച്ചു നിൽക്കുന്ന വാഴക്കുലയുടെ ഇടയിൽ ഒരു കിളിക്കൂട് നാട്ടുകാർ കണ്ടെത്തി. അതിൽ മൂന്ന് കിളി കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനാകാം ആ വാഴയിൽ തൊടാതെ ബാക്കിയുള്ളത് മാത്രം കാട്ടാനക്കൂട്ടം പിഴുതെറിഞ്ഞത് എന്നും നാട്ടുകാർ പറയുന്നു. പ്രാദേശിക വാർത്ത ചാനൽ വീഡിയോ സഹിതം വാർത്ത റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം വൈറലായി. ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചു. ദൈവം സൃഷ്‌ടിച്ച ഏറ്റവും ഉദാത്തമായ ജീവികളിൽ ഒന്ന് എന്നാണ് ആനകളെ കുറിച്ച് സുശാന്ത നന്ദ കുറിച്ചത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Also Read: ആമപ്പുറത്ത് കയറി ഓന്തുകളുടെ യാത്ര; വൈറലായി വീഡിയോ...