ഇലക്ട്രിക് വേലി 'ബുദ്ധിപൂര്‍വം' മറികടക്കുന്ന ആന; വീഡിയോ കാണാം...
കാട്ടില്‍ നിന്ന് നടന്ന് വേലിക്കടുത്ത് എത്തുന്ന ആന, പതിയെ ആദ്യം വേലിയിലെ വൈദ്യുതി എത്രമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. ശേഷം പതിയെ വേലി സ്ഥാപിച്ചിരിക്കുന്ന മരത്തിന്‍റെ കുറ്റിയോടെ തന്നെ വേലി മറിച്ചിടുകയാണ് ചെയ്യുന്നത്.
കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്നത് പതിവാണ്. ഇത് മനുഷ്യരുടെ ജീവനും കൃഷിക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്താറുണ്ട്. ഇക്കാരണം കൊണ്ടെല്ലാമാണ് പലയിടങ്ങളിലും കാടിന്‍റെ അതിര്‍ത്തിയില്‍ ഇലക്ട്രിക് വേലി സ്ഥാപിക്കുന്നത്. എന്നാല്‍ ഇലക്ട്രിക് വേലി വച്ചിട്ടും മൃഗങ്ങള്‍ ജനവാസപ്രദേശങ്ങളിലേക്ക് ഇറങ്ങാറുണ്ട്. ഇത് വ്യാപകമായി ഉയരുന്ന പരാതിയാണ്.
എന്നാല്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഇലക്ട്രിക് വേലി മറികടന്ന് മൃഗങ്ങള്‍ ഇറങ്ങുന്നതെന്നല്ലേ? ഇതാ ഈ വീഡിയോ കാണിക്കും സംഗതി. ഒരു കാട്ടാന ഇലക്ട്രിക് വേലി മറികടന്ന് പുറത്തേക്കിറങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്.
2019ല്‍ പുറത്തുവന്നൊരു വീഡിയോ ആണിത്. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ് വീഡിയോ. വളരെ ബുദ്ധിപൂര്‍വ്വമാണ് കാട്ടാന ഇലക്ട്രിക് വേലി മറികടന്ന് പുറത്തേക്കിറങ്ങുന്നത്.
കാട്ടില്‍ നിന്ന് നടന്ന് വേലിക്കടുത്ത് എത്തുന്ന ആന, പതിയെ ആദ്യം വേലിയിലെ വൈദ്യുതി എത്രമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. ശേഷം പതിയെ വേലി സ്ഥാപിച്ചിരിക്കുന്ന മരത്തിന്‍റെ കുറ്റിയോടെ തന്നെ വേലി മറിച്ചിടുകയാണ് ചെയ്യുന്നത്. ശേഷം വേലിയില്‍ തൊടാതെ പതിയെ ഇതിനെ കവച്ച് പുറത്തേക്ക് കടക്കുന്നു.
ശേഷം ആന വളരെ തിരക്കുള്ളൊരു റോഡിലേക്കാണ് ഇറങ്ങുന്നത്. ധാരാളം വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് വീഡിയോയുടെ അവസാനത്തില്‍ കാണാം. എന്തായാലും ആനയുടെ ബുദ്ധിയെ തന്നെയാണ് വീഡിയോ കണ്ടവരെല്ലാം പ്രകീര്‍ത്തിക്കുന്നത്. മൃഗങ്ങളാണെങ്കിലും അവയ്ക്കും അതിജീവനത്തിനുള്ള എല്ലാ മാര്‍ഗങ്ങളും അവലംബിക്കാനുള്ള ബുദ്ധി കാണുമെന്നും ഇത് മനുഷ്യര്‍ പക്ഷേ മുൻകൂട്ടി കാണുന്നില്ലെന്നുമെല്ലാം വീഡിയോ കണ്ട പലരും കമന്‍റായി അഭിപ്രായപ്പെട്ടിരിക്കുന്നു. രസകരമായ വീഡിയോ നിരവധി പേര്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോ കാണാം...
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പെരുമ്പാവൂരില്‍ പെരിയാര്‍ മുറിച്ചുകടന്ന് കാട്ടാനക്കൂട്ടമെത്തിയത് ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനഞ്ചിലേറെ കാട്ടാനകളായിരുന്നു ജനവാസ മേഖലയിലേക്ക് എത്തിയിരുന്നത്. ഇപ്പോഴും പ്രദേശത്ത് കാട്ടാന ഭീഷണി തുടരുന്നുണ്ടെന്നാണ് ഇവിടത്തെ നാട്ടുകാര്‍ അറിയിക്കുന്നത്.
Also Read:- ഇങ്ങനെയാണ് ആനകളുടെ 'ബ്രേക്ക്ഫാസ്റ്റ്' തയ്യാറാക്കുന്നത്; വീഡിയോ കണ്ടുനോക്കൂ...