മുട്ടത്തോട് കൊണ്ട് ടൂത്ത്പേസ്റ്റ്? ; മുട്ടത്തോട് കൊണ്ടുള്ള 8 ഉപയോഗങ്ങള്‍

നമ്മുടെയെല്ലാം വീടുകളില്‍ മിക്ക ദിവസവും തയ്യാറാക്കുന്നൊരു ഭക്ഷണസാധനമാണ് മുട്ട. അതിനാല്‍ തന്നെ മുട്ടത്തോട് ധാരാളമായി കാണും. ഇത് വെറുതെ വേസ്റ്റിലേക്ക് എറിയുകയായിരിക്കും അധികപേരുടെയും പതിവ്. എന്നാലിത് കൊണ്ട് പല ഉപയോഗങ്ങളുമുണ്ട് എന്നതാണ് സത്യം.

eggshell can use to make toothpaste and here is the eight use of eggshell

അടുക്കളയില്‍ നാമുപയോഗിക്കുന്ന മിക്ക ഭക്ഷണസാധനങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീട് മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. പച്ചക്കറികളുടെ തൊലി വളമാക്കുക, അതുതന്നെ തോരൻ, അച്ചാര്‍ എന്നിവയ്ക്കായി ഉപയോഗിക്കുക, മുഖത്തിടാനുള്ള മാസ്ക് ആക്കുക എന്നിങ്ങനെ പല തരത്തില്‍ ഇവയെ ഉപയോഗപ്പെടുത്താം. 

നമ്മുടെയെല്ലാം വീടുകളില്‍ മിക്ക ദിവസവും തയ്യാറാക്കുന്നൊരു ഭക്ഷണസാധനമാണ് മുട്ട. അതിനാല്‍ തന്നെ മുട്ടത്തോട് ധാരാളമായി കാണും. ഇത് വെറുതെ വേസ്റ്റിലേക്ക് എറിയുകയായിരിക്കും അധികപേരുടെയും പതിവ്. എന്നാലിത് കൊണ്ട് പല ഉപയോഗങ്ങളുമുണ്ട് എന്നതാണ് സത്യം. അത്തരത്തിലുള്ള എട്ട് ഉപയോഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പാത്രം കഴുകി വൃത്തിയാക്കിയെടുക്കാൻ മുട്ടത്തോട് ഉപയോഗിക്കാവുന്നതാണ്. മുട്ടത്തോട് നന്നായി പൊടിച്ച് സോപ്പുവെള്ളവും അല്‍പം ബേക്കിംഗ് സോഡയും ചേര്‍ത്താണ് ഇത് തയ്യാറാക്കേണ്ടത്. 

രണ്ട്...

എത്ര ചെറുതാണെങ്കിലും കുറച്ച് ചെടികളെങ്കിലും ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. പ്രത്യേകിച്ച് പച്ചക്കറികള്‍ വീട്ടില്‍ വളര്‍ത്തുന്നതിനാണ് മിക്കവരും താല്‍പര്യപ്പെടുന്നത്. ഇതിനായി വിത്ത് മുളപ്പിക്കാൻ ചിരട്ടയും ചെറിയ പാത്രങ്ങളും കവറുകളുമെല്ലാം ഉപയോഗിക്കുന്നവരുണ്ട്. ഇത്തരത്തില്‍ വിത്ത് മുളപ്പിക്കാൻ മുട്ടത്തോട് ഉപയോഗിക്കാവുന്നതാണ്. മുട്ടകള്‍ അടുക്കവയ്ക്കാനുപയോഗിക്കുന്ന കടലാസിന്‍റെ ബോക്സില്‍ തന്നെ മുട്ടത്തോടുകള്‍ ഇറക്കിവച്ച് അതില്‍ മണ്ണ് നിറച്ച് വിത്തിട്ട ശേഷം മുളപ്പിച്ചെടുത്ത് പിന്നീട് മാറ്റി നടാം.

മൂന്ന്...

ചില വീടുകളില്‍ കിളികളും കാക്കകളുമെല്ലാം നിത്യസന്ദര്‍ശകരായിരിക്കും. അങ്ങനെയുള്ളയിടങ്ങളില്‍ ഇവര്‍ക്ക് വെള്ളം നല്‍കാനായി മുട്ടത്തോട് ഉപയോഗിക്കാം. 

നാല്...

മുട്ടത്തോടില്‍ ധാരാളം കൊളാജെൻ, കാത്സ്യം, ഗ്ലൂക്കോസാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ തന്നെ ബ്രോത്ത് തയ്യാറാക്കുമ്പോള്‍ അതില്‍ മുട്ടത്തോട് ചേര്‍ക്കുന്നവരുണ്ട്.

അഞ്ച്...

കോഫിയുണ്ടാക്കി കഴിക്കുമ്പോള്‍ അതിലേക്കും അല്‍പം മുട്ടത്തോടിന്‍റെ പൊടി ചേര്‍ക്കാമത്രേ. ഇത് കാപ്പിയുണ്ടാക്കുന്ന അസിഡിറ്റിയെ കുറയ്ക്കുമെന്നാണ് വാദം. 

ആറ്...

പല ആരോഗ്യഗുണങ്ങളുമുള്ളൊരു മിശ്രിതമാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ആപ്പിള്‍ സൈഡര്‍ വിനിഗറിട്ട് വച്ചിട്ടുള്ള ജാറില്‍ അല്‍പം മുട്ടത്തോട് ഇടുന്നതും നല്ലതാണത്രേ. ഇത് അസിഡിറ്റി അകറ്റാനും ചെറിയ സ്കിൻ പ്രശ്നങ്ങള്‍ പരിഹരിക്കാനുമെല്ലാം സഹായകമാണെന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നു. 

ഏഴ്...

മുട്ടത്തോട് കൊണ്ട് ടൂത്ത്പേസ്റ്റ് ഉണ്ടാക്കുമെന്ന് എത്ര പേര്‍ക്കറിയാം? പല്ലിനെ നല്ലതുപോലെ വൃത്തിയാക്കാൻ ഇത് ഏറെ സഹായിക്കുമെന്ന് ഇതുപയോഗിക്കുന്നവര്‍ പറയുന്നു. കാല്‍ക്കപ്പ് പൊടിച്ച മുട്ടത്തോട്, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അര ടീസ്പൂണ്‍ കാസ്റ്റില്‍ സോപ്പ് കുറച്ച് പെപ്പര്‍മിന്‍റ് എസൻഷ്യല്‍ ഓയില്‍ തുള്ളികള്‍ എന്നിവ ചേര്‍ത്താണ് പേസ്റ്റ് തയ്യാറാക്കുന്നത്. 

എട്ട്...

ചില സൂപ്പുകളിലും ജ്യൂസുകളിലുമെല്ലാം മുട്ടത്തോട് പൊടിച്ച് ചേര്‍ക്കുന്നവരുണ്ട്. കൂടുതല്‍ കാത്സ്യം ലഭിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. 

Also Read:- ഈ ഇലയിട്ട് വച്ചാൽ പരിപ്പ് - ധാന്യങ്ങൾ എന്നിവ ദീർഘനാൾ കേടാകാതിരിക്കും...

Latest Videos
Follow Us:
Download App:
  • android
  • ios