വിവാഹത്തിന്‍റെ കേക്ക് ഒരു വര്‍ഷം സൂക്ഷിച്ച ശേഷം കഴിക്കുന്ന ദമ്പതികള്‍!

വിവാഹദിവസം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് സത്യത്തില്‍ ഇന്ത്യൻ സംസ്കാരത്തില്‍ അത്രകണ്ട് സാധാരണമായ കാര്യമല്ല. എങ്കിലും ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ വെഡിംഗ് കേക്കിന് വലിയ പ്രാധാന്യം നല്‍കാറുണ്ട്.

eating wedding cake after one year of wedding is still popular

വിവാഹവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പല ആചാരങ്ങളും ആഘോഷരീതികളുമുണ്ട്. ഇവയില്‍ ചിലതെല്ലാം നമുക്ക് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നോ, വിചിത്രമെന്നോ എന്നെല്ലാം തോന്നാവുന്നതാണ്. അത്തരത്തില്‍ വിവാഹദിനത്തില്‍ മുറിക്കുന്ന വെഡിംഗ് കേക്കുമായി ബന്ധപ്പെട്ട രസകരമായ ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്.

വിവാഹദിവസം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് സത്യത്തില്‍ ഇന്ത്യൻ സംസ്കാരത്തില്‍ അത്രകണ്ട് സാധാരണമായ കാര്യമല്ല. എങ്കിലും ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ വെഡിംഗ് കേക്കിന് വലിയ പ്രാധാന്യം നല്‍കാറുണ്ട്. ഇന്ന് പല സംസ്കാരങ്ങളും ഇടകലര്‍ത്തി ആഘോഷങ്ങള്‍ ഒരുക്കുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ വെഡിംഗ് കേക്കിന് കുറച്ചുകൂടി പ്രാധാന്യം നല്‍കിവരുന്നതും കാണാറുണ്ട്.

വെഡിംഗ് കേക്ക് എന്നാല്‍ വിവാഹദിനത്തിന് മുറിക്കുന്ന കേക്ക് എന്നുതന്നെ. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഇത് കഴിക്കുന്നവരുണ്ടെങ്കിലോ? സംഭവം പക്ഷേ ഇന്ത്യയിലൊന്നുമല്ല കെട്ടോ, ചില വിദേശരാജ്യങ്ങളിലാണ്.

അതെന്തിനാണ് കേക്ക് ഒരു വര്‍ഷത്തിന് ശേഷം കഴിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും നിങ്ങളില്‍ വരാം. മാത്രമല്ല ഒരു വര്‍ഷമൊക്കെ കഴിയുമ്പോള്‍ കേക്ക് നശിച്ച് പൊടി പോലും കാണില്ലല്ലോ എന്ന സംശയവും വരാം. ഇതിനെല്ലാം മറുപടിയുണ്ട്. 

സത്യത്തില്‍ ഈ വെഡിംഗ് കേക്ക് എന്ന ആശയം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പ്രചാരത്തില്‍ വന്നിട്ടുള്ളതാണ്. ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടില്‍ രസകരമായ മറ്റൊരു ആചാരം കൂടി വന്നു. അതായത് വിവാഹത്തിന് മുറിക്കുന്ന കേക്കിന്‍റെ ഒരു ഭാഗം എടുത്തുവയ്ക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം വിവാഹവാര്‍ഷികത്തിലോ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങിലോ ഈ കേക്ക് വീണ്ടുമെടുത്ത് ഇവര്‍ ആഘോഷപൂര്‍വം കഴിക്കുന്നു. 

ഒരു സന്തോഷം, തമാശ 'സെലിബ്രേഷൻ ഓഫ് ലവ്' എന്നിങ്ങനെയെല്ലാം കണക്കാക്കിയാണ് ഈ രീതി തുടങ്ങിയതത്രേ. എന്നാല്‍ പിന്നീട് പല വിഭാഗങ്ങള്‍ക്കും ഇടയില്‍ ഇത് തെറ്റാതെ പിന്തുടരുന്ന രീതിയായി മാറി. ഇപ്പോഴും ഇത് ചെയ്യുന്നവരുണ്ട് എന്നതാണ് സത്യം.

ദീര്‍ഘകാലം സൂക്ഷിക്കാവുന്ന തരത്തില്‍ തയ്യാറാക്കുന്ന കേക്കിന്‍റെ ഒരു ഭാഗം ആദ്യം ഫ്രീസറില്‍ വച്ച് കട്ടിയാക്കി എടുത്ത് പിന്നീടിത് പ്ലാസ്റ്റിക് റാപ്പ് കൊണ്ട് പലവട്ടം ചുറ്റി, പ്ലാസ്റ്റിക് ബാഗില്‍ വായു കടക്കാത്ത രീതിയില്‍ വച്ച് സീല്‍ ചെയ്ത് വീണ്ടും ഫ്രീസറില്‍ തന്നെ വയ്ക്കുകയാണത്രേ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ കേക്ക് കേടാകാതെ ഒരു വര്‍ഷം വരെയൊക്കെ ഇരിക്കുമത്രേ. ഒരു വര്‍ഷത്തിന് ശേഷം ഈ കേക്കെടുത്ത് പ്ലാസ്റ്റിക് ബാഗും റാപ്പുമെല്ലാം ഒഴിവാക്കി ഫ്രിഡ്ജിനകത്ത് വെറുതെ വച്ച് ഡീഫ്രോസ് ചെയ്തെടുക്കും. ശേഷം ആഘോഷമായി എല്ലാവരും ചേര്‍ന്ന് മുറിക്കും. ഇതാണ് വെഡിംഗ് കേക്ക് ഒരു വര്‍ഷം സൂക്ഷിച്ച ശേഷം കഴിക്കുന്ന രീതി. 

Also Read:- കാലുകളുടെ ഫോട്ടോയ്ക്ക് ലക്ഷങ്ങള്‍ വില!; ഇത് പുതിയ കാലത്തെ പുതിയ വരുമാനരീതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios