Easter Eggs : ഈസ്റ്ററിന്റെ കൗതുകമായ ‌ഈസ്റ്റർ മുട്ട, കൂടുതലറിയാം

ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും.
 

easter 2023 history of the easter eggs rse

‌യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നു‌മാണ് ഈസ്റ്റർ നൽകുന്ന സന്ദേശങ്ങൾ.

ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും.

ഈസ്റ്റർ മുട്ടകൾ പാസ്കൽ മുട്ടകൾ എന്നും അറിയപ്പെടുന്നു. അലങ്കാരമുട്ടകളായ ഇവ സാധാരണ ഈസ്റ്റർ സമയത്ത് സമ്മാനങ്ങൾ ആയി ഉപയോഗിക്കാറുണ്ട്. ചായം പൂശിയ മുട്ട ഉപയോഗിക്കണം എന്നതാണ് ഏറ്റവും പഴയ പാരമ്പര്യരീതി. എന്നാൽ ആധുനിക രീതിയിൽ നിറമുള്ള ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകൾ, കൈകൊണ്ട് നിർമ്മിച്ച തടിയിലുള്ള മുട്ടകൾ, അല്ലെങ്കിൽ ചോക്ലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകൾ എന്നിവ ഉപയോഗിക്കുന്നു. എന്നിരുന്നാലും, കിഴക്കൻ യൂറോപ്യൻ പാരമ്പര്യത്തിൽ യഥാർത്ഥ മുട്ടകൾ ഉപയോഗിക്കുന്നത് തുടരുന്നു. 

ഈസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റർ രാത്രിയിലെ ചടങ്ങുകൾക്കു ശേഷം ചില പള്ളികളിൽ ഈസ്റ്റർ മുട്ട ആശീർവദിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യാറുമുണ്ട്.
രണ്ടു വിധത്തിൽ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റർ മുട്ട. 

ഉയിർത്തെഴുന്നേൽപ്പ് സന്ദേശവുമായി ഈസ്‌റ്റർ; ചരിത്രവും പ്രാധാന്യവും

 

Latest Videos
Follow Us:
Download App:
  • android
  • ios