കടുവയെ വട്ടം കറക്കുന്ന താറാവ്; രസകരമായ വീഡിയോ...
കാട്ടിനുള്ളിലെ മൃഗങ്ങളുടെ ജീവിതവും അവരുടെ വേട്ടയാടലും പരസ്പരമുള്ള പോരും അതുപോലെ തന്നെ സ്നേഹപ്രകടനങ്ങളും കരുതലുമെല്ലാം ഇങ്ങനെ വീഡിയോകളിലൂടെ നാം കണ്ടിട്ടുണ്ടായിരിക്കും. സമാനമായ രീതിയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണൊരു വീഡിയോ.
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ ജീവികളുമായോ മറ്റ് മൃഗങ്ങളുമായോ ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് പെട്ടെന്ന് തന്നെ ഏറെ കാഴ്ചക്കാരെ ലഭിക്കാറുണ്ട്.
മറ്റൊന്നുമല്ല, പലപ്പോഴും നമുക്ക് നേരിട്ട് കാണാൻ സാധിക്കാത്ത, അതിന് അവസരം ലഭിക്കാത്ത കാഴ്ചകളാണ് ഇത്തരത്തില്‍ വരാറ്. അധികവും കാട്ടിനകത്ത് നിന്ന് തന്നെ പകര്‍ത്തിയ വീഡിയോകള്‍ക്കാണ് അത്രയും കാഴ്ചക്കാരെ ലഭിക്കാറ്.
കാട്ടിനുള്ളിലെ മൃഗങ്ങളുടെ ജീവിതവും അവരുടെ വേട്ടയാടലും പരസ്പരമുള്ള പോരും അതുപോലെ തന്നെ സ്നേഹപ്രകടനങ്ങളും കരുതലുമെല്ലാം ഇങ്ങനെ വീഡിയോകളിലൂടെ നാം കണ്ടിട്ടുണ്ടായിരിക്കും. സമാനമായ രീതിയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണൊരു വീഡിയോ.
യഥാര്‍ത്ഥത്തില്‍ ഇത് പഴയൊരു വീഡിയോ ആണ്. രണ്ട് വര്‍ഷം മുമ്പ് ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വീഡിയോ വൈറലായിരിക്കുകയാണ്.
ഒരു കടുവയെ വട്ടം കറക്കുന്ന താറാവാണ് വീഡിയോയിലെ താരം. വെറുമൊരു താറാവ് എങ്ങനെയാണ് കടുവയെ പോലൊരു വലിയ മൃഗത്തെ വട്ടം കറക്കുന്നത് എന്ന സംശയം സ്വാഭാവികമായും വരാം. അത് രസകരമായ ഈ കാഴ്ച കണ്ടാല്‍ മാത്രമേ മനസിലാകൂ. പ്രത്യേകിച്ച് കുട്ടികള്‍ക്കെല്ലാം ഒരുപാട് കൗതുകം തോന്നാവുന്നൊരു കാഴ്ചയാണിത്.
ഒരു ചെറിയ ജലാശയം. അതിനകത്താണ് താറാവ്. താറാവിനെ കൂടാതെ അതിനകത്ത് ആകെ കാണാവുന്നത് കടുവയെ ആണ്. അങ്ങനെ ഒറ്റപ്പെട്ടുപോയ താറാവിനെ പിടികൂടി ശാപ്പിടാനാണ് കടുവയുടെ ലക്ഷ്യം. എന്നാലോ, താറാവ് പിടികൊടുക്കാതെ കടുവയെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറക്കുകയാണ്.
കടുവ പിടിക്കാൻ വരുമ്പോഴേക്ക് താറാവ് വെള്ളത്തില്‍ മുങ്ങും. പിന്നെ കടുവയ്ക്കുണ്ടോ താറാവിനെ കാണാൻ സാധിക്കുന്നു! കടുവ വീണ്ടും താറാവിനെ തിരയും. ഇതിനിടെ വെള്ളത്തില്‍ നിന്ന് പൊങ്ങും താറാവ്. പക്ഷേ കടുവ പിടികൂടാൻ വരുമ്പോള്‍ വീണ്ടും മുങ്ങും. ഇതുതന്നെ പല തവണ താറാവ് ചെയ്യുന്നു. വളരെ രസകരമാണ് ഈ ബുദ്ധിപൂര്‍വ്വമുള്ള രക്ഷപ്പെടല്‍ കാണാൻ.
എന്തായാലും ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ വീണ്ടും വൈറലായതിന് ശേഷവും കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഏത് ചെറിയ ജീവികളാണെങ്കിലും അതിജീവനത്തിന് അവര്‍ക്ക് അവരുടേതായ മാര്‍ഗങ്ങള്‍ പ്രകൃതി നല്‍കിയിട്ടുണ്ടാകുമെന്നും, കുട്ടികള്‍ക്ക് ഒരുപാടിഷ്ടപ്പെടുന്ന തരത്തിലുള്ള വീഡിയോ ആണിതെന്നുമെല്ലാം ഏവരും കമന്‍റിട്ടിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷ; വളര്‍ത്തുനായയുടെ സാഹസികത വീണ്ടും വൈറല്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-