‘ഒടുവിൽ സെയിൽസ് ഗേളിന്‍റെ മകൻ ഡോക്ടറായി, ഇത് ചുവന്ന കോട്ട് തന്ന വെണ്മ'; കുറിപ്പുമായി മന്ത്രി വി ശിവൻകുട്ടി
അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ എന്നാണ് മന്ത്രി വി ശിവൻകുട്ടി അർജുന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് എഴുതിയത്.
സെയിൽസ് ഗേളിന്‍റെ മകൻ ഡോക്ടറായതിന്‍റെ സന്തോഷം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. 'അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ' - എന്നാണ് മന്ത്രി വി ശിവൻകുട്ടി അർജുന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് കുറിച്ചത്.
അർജുന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ചുവന്ന കോട്ടും വെള്ള കോട്ടും.......കാഴ്ചയിൽ രണ്ടും തമ്മിൽ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റെയും ഭലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയ്യാറുമല്ല. And finally the SALES GIRL’S son become DOCTOR.
Also read: 'സ്വയം ചികിത്സിച്ച്' ബ്രെയിൻ ട്യൂമറിനെ അതിജീവിച്ചെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയൻ ഡോക്ടർ