ബാഗും തോളിലിട്ട് ഉടമയുടെ സാധനങ്ങൾ ഉരുട്ടികൊണ്ടുപോകുന്ന നായ; വീഡിയോ വൈറല്‍

മനുഷ്യനും നായയുമായുള്ള അഭേദ്യ ബന്ധം സൂചിപ്പിക്കുന്ന പല തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടിട്ടുണ്ട്.   മനുഷ്യരുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ജന്തുവും നായ്ക്കള്‍ ആണ്. ഉടമകളോട് അങ്ങേയറ്റം നന്ദിയും കടപ്പാടും സ്നേഹവും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. 

dog carrying bag in a wheelbarrow viral video azn

പല തരം വീഡിയോകള്‍ ആണ് ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. അതില്‍ വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. മനുഷ്യനും നായയുമായുള്ള അഭേദ്യ ബന്ധം സൂചിപ്പിക്കുന്ന പല തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടിട്ടുണ്ട്. മനുഷ്യരുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ജന്തുവും നായ്ക്കള്‍ ആണ്. ഉടമകളോട് അങ്ങേയറ്റം നന്ദിയും കടപ്പാടും സ്നേഹവും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിലൊരു വളര്‍ത്തുനായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഉടമയായ യുവതിയുടെ സാധനങ്ങൾ തള്ളുവണ്ടിയിൽ കയറ്റി ഉരുട്ടികൊണ്ടുപോവുകയാണ് നായ. നായയുടെ തോളില്‍ ഒരു ബാഗും കാണാം. യുവതി മുന്നില്‍ നിന്ന് വണ്ടി വലിക്കുന്നതും വീഡിയോയിൽ കാണാം. ബാഗും ധരിച്ച് തള്ളുവണ്ടിക്കൊപ്പം  നടക്കുന്ന നായയുടെ ക്യൂട്ട് വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. 

 

 

 

 

 

22 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയതും. ക്യൂട്ട് നായ എന്നും ഇതുപോലെയൊരു നായയെ ആണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നുമൊക്കെ ആണ് കമന്‍റുകള്‍.  

Also Read: 'അസാധ്യമായതായി ഒന്നുമില്ല'; ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന മഞ്ജിമയുടെ വീഡിയോ വൈറല്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios