25 ലക്ഷത്തിന്‍റെ വസ്ത്രങ്ങള്‍ മോഷണം പോയി; സിസിടിവി ദൃശ്യം തെളിവായി....

ഓര്‍ഡറുകള്‍ക്ക് അനുസരിച്ചും അല്ലാതെയുമെല്ലാം പ്രത്യേകമായി ഡിസൈൻ ചെയ്ത് തയ്യാറാക്കുന്ന വസ്ത്രങ്ങളാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍. ഇത് പൊതുവെ തന്നെ വില കൂടുതലുള്ളവയായിരിക്കും.

designer cloths worth 25 lakh stolen from showroom in delhi hyp

ദിവസവുമെന്ന പോലെ എത്രയോ മോഷണക്കേസുകള്‍ നാം വാര്‍ത്തകളിലൂടെ അറിയാറുണ്ട്, അല്ലേ? പണം, സ്വര്‍ണം, വില കൂടിയ വാച്ചുകളോ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഗാഡ്ഗെറ്റ്സോ എല്ലാം ഇത്തരത്തില്‍ മോഷണം പോകാറുണ്ട്. 

എങ്കിലും അപൂര്‍വം ചില മോഷണക്കേസുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മളില്‍ കൗതുകമുണ്ടാകാറുണ്ട്. നമ്മള്‍ അത്ര പെട്ടെന്ന് ചിന്തിക്കാത്ത വിധത്തിലുള്ള മോഷണരീതികള്‍, അതോടൊപ്പം തന്നെ നമ്മള്‍ പ്രതീക്ഷിക്കാത്ത വസ്തുക്കളും മറ്റും മോഷ്ടിക്കുന്നവര്‍ എല്ലാം കൗതുകവാര്‍ത്തകള്‍ തന്നെയാണ്. എന്നുവച്ച് കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറയുന്നോ, ഇല്ലാതാകുന്നോ ഇല്ല.

ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു മോഷണ വാര്‍ത്ത. സാധാരണഗതിയില്‍ മോഷ്ടാക്കള്‍ അത്രകണ്ട് താല്‍പര്യം കാണിക്കാത്തൊരു മേഖലയാണ് വസ്ത്രങ്ങള്‍. ഒന്നാമത് ഇവ കൊണ്ടുപോകാനുള്ള പ്രയാസം. രണ്ടാമത്- അത്ര വിലപിടിപ്പുള്ള ഉത്പന്നമാകില്ലല്ലോ വസ്ത്രം. 

എന്നാലിതാ വസ്ത്രങ്ങളാണ് ഈ കേസില്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതും ഒന്നും രണ്ടും മൂന്നുമല്ല- 25 ലക്ഷം വിലമതിക്കുന്ന ഡിസൈനര്‍ വസ്ത്രങ്ങളാണ് പ്രമുഖ ബ്രാൻഡിന്‍റെ ഷോറൂമില്‍ നിന്ന് കള്ളന്മാര്‍ അടിച്ചെടുത്തിരിക്കുന്നത്. 

ദില്ലിയിലെ ഛത്തര്‍പൂരിലാണ് സംഭവം. പ്രമുഖ ഡ‍ിസൈനറായ സോണിക ഛബ്രയുടെ 'മസ്കാര' എന്ന ഷോറൂമിലാണ് പൂട്ട് പൊളിച്ച് മോഷ്ടാക്കള്‍ കടന്നത്. ഒക്ടോബര്‍ 11ന് രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. 

എന്നാല്‍ സിസിടിവി ദൃശ്യങ്ങളിലൂടെ മോഷ്ടാക്കളെ കുറിച്ചുള്ള സൂചന പൊലിസിന് ലഭിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. രണ്ട് പേരാണ് മോഷണം നടത്തിയതത്രേ. ഇവര്‍ അകത്തുകടക്കുന്നതും അല്‍പസമയം കഴിയുമ്പോള്‍ വലിയ രണ്ട് ബാഗുകളുമായി പുറത്തുകടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണത്രേ. 

3. 45നും 4. 30നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. രാവിലെ ആറിന് കട തുറക്കാനെത്തിയവരാണ് ആദ്യ വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. എന്തായാലും മോഷ്ടാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുകയാണ്. 

ഓര്‍ഡറുകള്‍ക്ക് അനുസരിച്ചും അല്ലാതെയുമെല്ലാം പ്രത്യേകമായി ഡിസൈൻ ചെയ്ത് തയ്യാറാക്കുന്ന വസ്ത്രങ്ങളാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍. ഇത് പൊതുവെ തന്നെ വില കൂടുതലുള്ളവയായിരിക്കും. അതിനൊപ്പം വിലപിടിപ്പുള്ള കല്ലുകളും മറ്റും പതിപ്പിച്ചതൊക്കെയാണെങ്കില്‍ വീണ്ടും വില കൂടും. എന്തായാലും മോഷ്ടിച്ച ഡിസൈനര്‍ വസ്ത്രങ്ങള്‍ മോഷ്ടാക്കള്‍ എങ്ങനെയാണ് കച്ചവടമാക്കുകയെന്നാണ് ഏവരും ചോദിക്കുന്നത്. 

Also Read:- ഫാഷൻ ഷോയില്‍ ജീവനുള്ള മീനുകളെയിട്ട ഉടുപ്പ്; മോഡലിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios