ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ഏജന്‍റ് തന്നെ കഴിച്ചു; ശേഷം കസ്റ്റമര്‍ക്ക് ഒരു മെസേജും

ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ കൂടുതല്‍ സജീവമാകുന്നതിനൊപ്പം തന്നെ ഇതിലുള്ള പരാതികളും കൂടി വരും. ഭക്ഷണം സമയത്തിന് എത്തിയില്ല എന്നതാണ് അധികസന്ദര്‍ഭങ്ങളിലും ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പരാതി. 

delivery agent eats customers food and sent an insulting message to customer hyp

ഇത് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണ്. അവശ്യസാധനങ്ങള്‍ ഏതും പണമുണ്ടെങ്കില്‍ ഓൺലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുവാതില്‍ക്കല്‍ വരെയെത്തുന്ന, നമ്മള്‍ യാതൊരു വിധത്തിലും പ്രയാസപ്പെടേണ്ടതില്ലാത്ത സൗകര്യപ്രദമായ സാഹചര്യം.

ഓണ്‍ലൈൻ ഓര്‍ഡറുകളില്‍ തന്നെ ഇന്ന് ഏറ്റവുമധികം വരുന്നത് ഭക്ഷണത്തിനുള്ള ഓര്‍ഡറുകളാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെല്ലാം  ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകളുടെ മേളമാണ്. ജോലിയും പഠനവുമെല്ലാമായി എല്ലാവരും തിരക്കിലാകുമ്പോള്‍ ഇങ്ങനെ ഓണ്‍ലൈനായി ഭക്ഷണം ലഭിക്കുമെന്നത് വലിയ സഹായം തന്നെയാണ്.

എന്നാല്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ കൂടുതല്‍ സജീവമാകുന്നതിനൊപ്പം തന്നെ ഇതിലുള്ള പരാതികളും കൂടി വരും. ഭക്ഷണം സമയത്തിന് എത്തിയില്ല എന്നതാണ് അധികസന്ദര്‍ഭങ്ങളിലും ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പരാതി. 

എന്നാല്‍ വൈകിയാലും ഭക്ഷണം എത്താതിരിക്കുന്ന സാഹചര്യം വളരെ അപൂര്‍വമാണെന്ന് പറയാം. പക്ഷേ ഇത്തരത്തില്‍ അസാധാരണമായൊരു അനുഭവം പങ്കിട്ടിരിക്കുകയാണ് ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ. റെഡ്ഡിറ്റിലൂടെയാണ് ഇദ്ദേഹം തന്‍റെ അനുഭവം പങ്കിട്ടിരിക്കുന്നത്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് കാണാതിരുന്നപ്പോള്‍ ഡെലിവെറി ഏജന്‍റിനെ ബന്ധപ്പെട്ടതാണ് ഇദ്ദേഹം. ചാറ്റിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഡെലിവെറി ഏജന്‍റ് നല്‍കിയ മറുപടികളും സംസാരവുമാണ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടില്‍ കാണാനാകുന്നത്. സംഭവം ഇവര്‍ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ഏജന്‍റ് കഴിച്ചിരിക്കുകയാണ്.

ശേഷം നിങ്ങളുടെ മക്കള്‍ക്ക് ഭക്ഷണം വേണമെങ്കില്‍ നിങ്ങള്‍ തന്നെ പോയി വാങ്ങണമെന്നും അതിന് പോലും കെല്‍പില്ലാത്ത മടിയനാണ് നിങ്ങളെന്നുമെല്ലാമാണ് ഡെലിവെറി ഏജന്‍റ് കസ്റ്റമറോട് പറയുന്നത്. ഇത് തീര്‍ത്തും അവിശ്വസനീയമാണെന്നും ഇങ്ങനെ ഡെലിവെറി ഏജന്‍റുകള്‍ പെരുമാറി കണ്ടിട്ടേയില്ലെന്നുമെല്ലാമാണ് റെഡ്ഡിറ്റ് പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍.

കസ്റ്റമര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ച ഡെലിവെറി ഏജന്‍റുകളെ കുറിച്ചുള്ള വാര്‍ത്തകളൊക്കെ മുമ്പും വന്നിട്ടുണ്ട്. എന്നാല്‍ ഈ തെറ്റ് ചെയ്ത ശേഷം കസ്റ്റമറെ ഇങ്ങനെ അപമാനിക്കുംവിധം സംസാരിക്കുക കൂടി ചെയ്യുന്നത് അഹങ്കാരമാണെന്നും ഇയാള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ഏവരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും വ്യത്യസ്തമായ ഫുഡ് ഓര്‍ഡര്‍ അനുഭവം വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്ന് പറയാം.

ഇതാ റെഡ്ഡിറ്റ് പോസ്റ്റ് കൂടി നോക്കൂ...

 

Dasher steals food and proceeds to brag about it
by u/dmfuller in doordash

Also Read:- മുടി കൊഴിച്ചിലിന് പരിഹാരമായി ചെയ്ത ചികിത്സ വിനയായി; തല മുഴുവനും കുമിളയും പഴുപ്പും, അവശേഷിച്ച മുടി കൂടി പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

Latest Videos
Follow Us:
Download App:
  • android
  • ios