താരനെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

തലമുടിയുടെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ താരനെ തടയാന്‍ സാധിക്കും. താരനെ അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

dandruff remedies for a squeaky clean scalp

താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. തലമുടിയുടെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ താരനെ തടയാന്‍ സാധിക്കും. താരനെ അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ കുറച്ച് വെള്ളത്തില്‍ കലര്‍ത്തി ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് താരനെ അകറ്റാന്‍ സഹായിക്കും. 

2. വേപ്പില 

ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ വേപ്പില താരനെ അകറ്റാന്‍ സഹായിക്കും. ഇതിനായി തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പില ചേര്‍ക്കുക. ചൂട് മാറുമ്പോള്‍ അവ കൊണ്ട് തല കഴുകാം. 

3. ടീ ട്രീ ഓയില്‍ 

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് ടീ ട്രീ ഓയില്‍. ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക.  30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

4. കറ്റാര്‍വാഴ ജെല്‍ 

കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

5. ഉലുവ 

ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. 

6. ഉള്ളി നീര് 

ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും. 

Also read: മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍


 

Latest Videos
Follow Us:
Download App:
  • android
  • ios