ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി യുവതി; വാദം പൊളിച്ചടുക്കി ഡെലിവെറി ബോയ്...
നമുക്ക് വേണ്ട എല്ലാ സാധനങ്ങളും ഓണ്‍ലൈനായി ഇന്ന് ലഭ്യമാണെങ്കിലും അധികവും ഭക്ഷണം തന്നെയാണ് മിക്കവരും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാറ്. ഓണ്‍ലൈൻ ഫുഡ് പക്ഷേ, പലപ്പോഴും ധാരാളം പരാതികള്‍ ഉയരുന്നൊരു മേഖലയാണ്.
ഇത് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണ്. പണമുണ്ടെങ്കില്‍ ആവശ്യമായ സാധനങ്ങളെല്ലാം വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്തെത്തിക്കാൻ സാധിക്കുമെങ്കില്‍ പിന്നെ പുറത്ത് പോയി സമയം കളയേണ്ട കാര്യമില്ലല്ലോ!
നമുക്ക് വേണ്ട എല്ലാ സാധനങ്ങളും ഓണ്‍ലൈനായി ഇന്ന് ലഭ്യമാണെങ്കിലും അധികവും ഭക്ഷണം തന്നെയാണ് മിക്കവരും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാറ്. ഓണ്‍ലൈൻ ഫുഡ് പക്ഷേ, പലപ്പോഴും ധാരാളം പരാതികള്‍ ഉയരുന്നൊരു മേഖലയാണ്. ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ് എന്നിവയെ ചൊല്ലിയാണ് അധികവും പരാതികള്‍ ഉയരാറ്. അതുപോലെ തന്നെ സമയത്തിന് ഭക്ഷണം ലഭിച്ചില്ല, ഓര്‍ഡര്‍ എത്തിയില്ല- എന്നത് പോലുള്ള പരാതികളും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള പരാതികളെല്ലാം തന്നെ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകള്‍ തന്നെ മുൻകയ്യെടുത്ത് പരിഹരിക്കാനും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഇതുപോലെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിയില്ല എന്ന് പരാതിപ്പെട്ട ഒരു ഉപഭോക്താവിന്‍റെ വാദം കള്ളമാണെന്ന് തെളിവുസഹിതം സമര്‍ത്ഥിച്ചിരിക്കുകയാണ് ഒരു ഡെലിവെറി ബോയ്.
ഫുഡ് ഇതുവരെ ഡെലിവെറി ആയില്ല എന്ന് ആപ്പില്‍ പരാതിപ്പെട്ട യുവതിയെ നേരിട്ട് പോയി കണ്ട് വീഡിയോ പകര്‍ത്തിയിരിക്കുകയാണ് ഡെലിവെറി ബോയ്. അവരുടെ ജോലിസ്ഥലത്ത് ഭക്ഷണമേല്‍പിച്ച് പോയ ഡെലിവെറി ബോയ് അല്‍പസമയത്തിനകം ആണ് ഭക്ഷണം കിട്ടിയില്ല എന്ന് ഇവര്‍ പരാതിപ്പെട്ടത് മനസിലാക്കുന്നത്. ഇതോടെയാണ് തിരികെ വീണ്ടും ഇവരുടെ ജോലിസ്ഥലത്ത് തന്നെ വന്ന് ഇവരെ കണ്ടത്.
ഡെലിവെറി ബോയ് ചോദ്യം ചെയ്തതോടെ തനിക്ക് ഭക്ഷണം കിട്ടിയെന്നും കിട്ടിയില്ല എന്ന പരാതി അറിയാതെ ആപ്പില്‍ വന്നുപോയതായിരിക്കും എന്നുമാണ് ഇവര്‍ പറയുന്നത്. ഇതോടെ മാന്യമായ രീതിയില്‍ തന്നെ ഇവര്‍ക്കുള്ള മറുപടി നല്‍കുന്നുണ്ട് ഡെലിവെറി ബോയ്. സൗജന്യഭക്ഷണം വേണമെങ്കില്‍ അത് നടപ്പില്ലെന്നും തനിക്ക് ജോലിയാവശ്യമാണ്- കാരണം വീട്ടില്‍ മക്കളുണ്ട് നോക്കാൻ എന്നുമെല്ലാം ഇദ്ദേഹം അവരോട് പറയുന്നുണ്ട്.
നിരവധി പേരാണ് ഇദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വീണ്ടും പങ്കുവയ്ക്കുന്നത്. ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറുമായി ബന്ധപ്പെട്ട് വരുന്ന പരാതികളില്‍ ഇത്തരത്തില്‍ കള്ളപ്പരാതികള്‍ ഉണ്ടാകാമെന്നും അവ വിട്ടുകൊടുക്കരുത്- ഇതൊരു മാതൃകയാണെന്നുമുള്ള രീതിയിലാണ് ഏവരും വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'ഇതൊരു പഞ്ചാരയമ്മൂമ്മ തന്നെ'; ആരെയും അല്‍പനേരത്തേക്ക് സന്തോഷിപ്പിക്കും ഈ വീഡിയോ...