മുഖത്തെ കരുവാളിപ്പും തലമുടി കൊഴിച്ചിലും; തൈര് ഇങ്ങനെ ഉപയോഗിക്കാം...
തലമുടി കൊഴിച്ചിലും താരനും ആണ് ചിലരെ അലട്ടുന്ന പ്രശ്നം. തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ താരന്‍ അകറ്റാനും തലമുടി വളരാനും നല്ലതാണ്. അതിനായി തൈരിനൊപ്പം തേൻ, കറ്റാർവാഴ തുടങ്ങിയവ ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ഇവ തലമുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. ഇതിനായി ആദ്യം ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. അതുപോലെ ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. പതിവായി ചെയ്യുന്നത് കരുവാളിപ്പ് മാറാന്‍ സഹായിക്കും.
തലമുടി കൊഴിച്ചിലും താരനും ആണ് ചിലരെ അലട്ടുന്ന പ്രശ്നം. തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ താരന്‍ അകറ്റാനും തലമുടി വളരാനും നല്ലതാണ്. അതിനായി തൈരിനൊപ്പം തേൻ, കറ്റാർവാഴ തുടങ്ങിയവ ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ഇവ തലമുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. അതുപോലെ തന്നെ, പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം. തൈര് മാത്രം ശിരോചർമ്മത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നതും താരനിൽനിന്നും ഒരു പരിധിവരെ മോചനം നേടാൻ സഹായിക്കും.
തലേ ദിവസം കുതിർത്തു വെച്ച ഉലുവ മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇതിനു പുറമെ ഒരു പിടി ഉലുവ കൂടി എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം ശിരോ ചര്‍മ്മത്തിലും തലമുടിയിലും നന്നായി പുരട്ടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. താരന്‍ അകറ്റാന്‍ മികച്ചൊരു പാക്കാണിത്.
Also Read: ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് അഞ്ച് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം