റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ 'കുക്കിംഗ്'; വീഡിയോ വൈറലായതോടെ നടപടിയുമായി റെയില്‍വേ
റെയില്‍വേ ട്രാക്കുകള്‍ക്ക് ഇടയിലുള്ള ചെറിയ സ്ഥലത്ത് പാചകം ചെയ്യുന്ന സംഘത്തെയാണ് വീഡിയോയില്‍ കാണുന്നത്. മുംബൈക്ക് അടുത്ത് മാഹിം ജങ്ഷന് സമീപത്താണ് സംഭവം.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ പല വീഡിയോകളും കാഴ്ചക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രം തയ്യാറാക്കപ്പെടുന്നവ ആയിരിക്കും. അധികവും സംഗീതം-കല എന്നിവയുമായെല്ലാം ബന്ധപ്പെട്ടാണ് ഇത്തരം കണ്ടന്‍റുകള്‍ വരുന്നത്.
എന്നാല്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് എപ്പോഴും ആളുകള്‍ ഏറെയും ശ്രദ്ധിക്കാറുള്ളത. നമ്മെ അമ്പരപ്പിക്കുന്നതോ, ഭയപ്പെടുത്തുന്നതോ, ആശങ്കപ്പെടുത്തുന്നതോ, കൗതുകത്തിലോ ആകാംക്ഷയിലോ ആക്കുന്നതോ ആയ കണ്ടന്‍റുകളാണ് ഇങ്ങനെയുള്ള വൈറല്‍ വീഡിയോകളില്‍ അധികവും കാണാറ്.
ഇത്തരത്തില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്ക് ഇടയിലുള്ള ചെറിയ സ്ഥലത്ത് പാചകം ചെയ്യുന്ന സംഘത്തെയാണ് വീഡിയോയില്‍ കാണുന്നത്. മുംബൈക്ക് അടുത്ത് മാഹിം ജങ്ഷന് സമീപത്താണ് സംഭവം.
ആരാണ് ഈ വീഡിയോ പകര്‍ത്തിയത് എന്നതില്‍ കൃത്യതയില്ല. അതേസമയം എക്സില്‍ (മുൻ ട്വിറ്റര്‍) വളരെ പെട്ടെന്നുതന്നെ ഈ വീഡിയോ ശ്രദ്ധ നേടുകയായിരുന്നു. സ്ത്രീകള്‍ സംഘമായി ഇരുന്ന് അടുപ്പത്ത് വച്ച് ഭക്ഷണം പാകം ചെയ്യുന്നതും, ഈ സമയം ചിലര്‍ ട്രാക്കിനോട് ചേര്‍ന്നും മറ്റും പുതച്ചുമൂടി കിടക്കുന്നതും കുട്ടികള്‍ കളിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഏറെ അപകടം പിടിച്ച പ്രവര്‍ത്തിയാണിതെന്നും റെയില്‍വേ ട്രാക്കുകള്‍ക്ക് ഇടയിലോ ട്രാക്കുകള്‍ക്ക് സമീപത്തോ ഒന്നം പാചകമോ, അല്ലെങ്കില്‍ ഇതുപോലെ തമ്പടിക്കുന്നതോ ഒന്നും അനുവദിക്കരുതെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റ് ചെയ്തിരിക്കുന്നു. നിരവധി പേരാണ് ഒരു ഓര്‍മ്മപ്പെടുത്തലെന്ന പോലെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി റെയില്‍വേയും രംഗത്തെത്തി. മുംബൈ ഡിവിഷണല്‍ റെയില്‍വേസ് മാനേജര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. വൈകാതെ തന്നെ ആര്‍പിഎഫ് വീഡിയോയില്‍ കണ്ട സ്ഥലത്തെത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യാചകസംഘമാണ് ഇതെന്നാണ് സൂചന.
വൈറലായ വീഡിയോ...'
Also Read:- ട്രെയിൻ യാത്രയില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം; വീഡിയോയ്ക്ക് താഴെ ചര്‍ച്ച കെങ്കേമം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-