പത്ത് മീര്‍കാറ്റുകളുമായി പോരാടുന്ന മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍
59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗത്തിൽപെട്ട ചെറിയ സസ്തനികളാണ് മീർകാറ്റുകൾ. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. ഇരുകാലുകളിൽ നിവർന്നു നില്‍ക്കാന്‍ കഴിവുള്ള ഇവ പക്ഷികളുടെയും മറ്റും മുട്ട, മറ്റു ചെറു ജീവികൾ എന്നിവയെ ഭക്ഷിക്കും. തക്കം കിട്ടിയാല്‍ പാമ്പിനെ വരെയും ഭക്ഷിക്കുന്ന ഇവയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു മൂര്‍ഖന്‍ പാമ്പും പത്തോളം മീര്‍കാറ്റുകളും തമ്മിലുള്ള പോരാട്ടം ആണ് വീഡിയോയില്‍ കാണുന്നത്. മൂർഖൻ പാമ്പിനെ വളഞ്ഞ മീര്‍കാറ്റുകൾ അതിനെ ആക്രമിക്കാനൊരുങ്ങുന്നതും പാമ്പിന്റെ വാലിൽ പിടികൂടാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
പത്തിവിരിച്ച് പാമ്പ് മുന്നിലെത്തിയ മീർകാറ്റിനെ കൊത്താനായുന്നതും അത് വഴുതിമാറുന്നതും ദൃശ്യത്തിലുണ്ട്. ഒടുവില്‍ പരാജയം സമ്മതിച്ച് പത്തിമടക്കി മൂർഖൻ പാമ്പ് മീർകാറ്റുകളുടെ ഇടയിൽ നിന്നും മെല്ല ഇഴഞ്ഞുമാറുകയായിരുന്നു.
Also Read:നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറല്‍...