ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളെ വിട്ടുപോകാതെ പൂച്ച; ഒടുവില്‍ ദത്ത്...

ആകെ നാല്‍പതിനായിരത്തിലധികം ആളുകള്‍ ഭൂകമ്പത്തില്‍ മരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാണാതായവര്‍ ആയിരങ്ങളാണ്. എന്നാലിവരുടെ കണക്കുകള്‍ വ്യക്തമല്ല. വീടും സ്വത്തും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ ഭൂകമ്പം തകര്‍ത്തെറിഞ്ഞ മനുഷ്യജീവിതങ്ങള്‍ അനേകമാണ് തുര്‍ക്കിയിലും സിറിയയിലും.

cat refused to leave its rescuer adopted by himself hyp

ലോകത്തെയാകമാനം നടുക്കത്തിലാഴ്ത്തിക്കൊണ്ടാണ് ഫെബ്രുവരി ആറിന് തുര്‍ക്കിയില്‍ കനത്ത ഭൂകമ്പമുണ്ടായത്. തുര്‍ക്കിയിലും സിറിയയുടെ ചില ഭാഗങ്ങളിലുമാണ് ഭൂകമ്പമുണ്ടായത്. ആകെ നാല്‍പതിനായിരത്തിലധികം ആളുകള്‍ ഭൂകമ്പത്തില്‍ മരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാണാതായവര്‍ ആയിരങ്ങളാണ്. എന്നാലിവരുടെ കണക്കുകള്‍ വ്യക്തമല്ല. 

വീടും സ്വത്തും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ ഭൂകമ്പം തകര്‍ത്തെറിഞ്ഞ മനുഷ്യജീവിതങ്ങള്‍ അനേകമാണ് തുര്‍ക്കിയിലും സിറിയയിലും. കണ്ണീര്‍ക്കാഴ്ചകളും നടുക്കുന്ന വാര്‍ത്തകളും തന്നെയാണിവിടെ നിന്നും പുറത്തുവരുന്നത്. 

ഇതിനിടെ പക്ഷേ, പ്രതീക്ഷയുടെ ഇത്തിരിവെട്ടം പകര്‍ന്നുകൊണ്ട് ചില കാഴ്ചകളും വാര്‍ത്തകളും നമ്മെ തേടിയെത്തിയിരുന്ന. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെയും ഒരു പോറലുപോലും ഏല്‍ക്കാതെയും രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവരുടെയെല്ലാം ചിത്രങ്ങളും വീഡിയോകളുമാണിവ. 

മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളെയാണ് ഏറെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെടുത്തിരിക്കുന്നത്. ഒപ്പം തന്നെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത മൃഗങ്ങളും കുറവല്ല. ഇക്കൂട്ടത്തില്‍ അലി കാകസ് എന്ന് പേരുള്ള രക്ഷാപ്രവര്‍ത്തകൻ രക്ഷപ്പെടുത്തിയ ഒരു പൂച്ചയെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 

അലി രക്ഷപ്പെടുത്തിയ പൂച്ച, പിന്നീട് അലിയെ വിട്ടുപോകാൻ വിസമ്മതിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോഴിതാ ഈ പൂച്ചയെ അലി തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. തന്നെ വിട്ട് പോകാൻ മനസ് കാണിക്കാത്ത പൂച്ചയെ ഉപേക്ഷിക്കാൻ അലിയുടെയും മനസ് അനുവദിച്ചില്ല. 

ഈ സന്തോഷവാര്‍ത്ത ഏറെ വികാരവായ്പോടെയാണ് സോഷ്യല്‍ മീഡിയ ലേകം സ്വാഗതം ചെയ്യുന്നത്. ദുരന്തം നല്‍കിയ നടുക്കത്തിനും അടങ്ങാത്ത ദുഖത്തിനും ഒരിറ്റ് ശമനമെന്ന പോലെയാണ് ഈ വാര്‍ത്ത ഏവരും കേള്‍ക്കുന്നത്. പൂച്ചയെ തോളിലിരുത്തിയും മടിയില്‍ കിടത്തിയും ഒരുമിച്ച് വിശ്രമിച്ചുമെല്ലാമുള്ള അലിയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

 

 

പൂച്ചയെ സ്വന്തമാക്കിയതോടെ ഇതിനൊരു പേരുമിട്ടിട്ടുണ്ട് അലി. 'ഇൻകാസ്' എന്നാണിതിന് പേര് വിളിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ എന്നാണിതിന് അര്‍ത്ഥം വരുന്നത്. പൂച്ചയെ എങ്ങനെ കിട്ടിയോ അതേ സ്മരണ നിലനിര്‍ത്തുംവിധത്തിലുള്ള പേര്. 

 

 

ഭൂകമ്പമേല്‍പിച്ച ആഘാതമാകാം പൂച്ചയെ ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചത്. ജീവൻ തിരികെ കിട്ടിയ ശേഷം തന്നെ രക്ഷപ്പെടുത്തിയ ആളോടൊപ്പം തന്നെ നില്‍ക്കാനേ ഇതിന് കഴിഞ്ഞിരുന്നുള്ളൂ. അങ്ങനെയെങ്കില്‍ ഈ പൂച്ചയ്ക്ക് ഇനിയെന്ത് സംഭവിക്കുമെന്നായിരുന്നു വാര്‍ത്തയറിഞ്ഞ ഏവരുടെയും ദുഖം. ഇനി പക്ഷേ, ഇനൻകാസിന് ആശ്രയവും സുരക്ഷയുമായി എന്നും അലി കൂടെയുണ്ടാകും. 

Also Read:- മരണത്തില്‍ നിന്ന് ചിരിയോടെ ജീവിതത്തിലേക്ക്; കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് മൂടി രക്ഷാപ്രവര്‍ത്തകര്‍, വീഡിയോ

 

Latest Videos
Follow Us:
Download App:
  • android
  • ios