ആറാം നിലയില്‍ നിന്ന് താഴെ വീണിട്ടും പൂച്ച ചത്തില്ല; സംഭവം ഇങ്ങനെ...
ആറാം നിലയില്‍ നിന്ന് വീണിട്ടും ജീവന് യാതൊരു അപകടവും സംഭവിക്കാതെ രക്ഷപ്പെട്ടിരിക്കുകയാണൊരു പൂച്ച. അതും അസാധാരണമായി വണ്ണമുള്ളൊരു പൂച്ച. എങ്ങനെയാണ് പൂച്ച രക്ഷപ്പെട്ടത് എന്നല്ലേ?
പൂച്ചയെ പോലുള്ള ചെറുജീവികള്‍ ആകുമ്പോള്‍ എന്തെങ്കിലും അപകടത്തില്‍ പെട്ടാലും അവരുടെ ജീവൻ നഷ്ടമാകാനുള്ള സാധ്യത കൂടുതലാണല്ലോ. എന്നാല്‍ ഉയരത്തില്‍ നിന്ന് വീഴുമ്പോള്‍ പൂച്ചകള്‍ ഒരു പരിധി വരെ പരുക്ക് കൂടാതെ രക്ഷപ്പെടാറുണ്ട്.
പൂച്ചകള്‍ വീഴുമ്പോള്‍ നാല് കാലില്‍ വീഴുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അതുതന്നെ സംഗതി. പക്ഷേ ഇതിനൊക്കെ നേരത്തെ പറഞ്ഞതുപോലെ തീര്‍ച്ചയായും പരിമിതികളുണ്ട്. ഇത്രയും ഉയരത്തില്‍ നിന്ന് വീണാല്‍ പൂച്ചയല്ല അതിലും വലിയ ജീവികളായാലും മരണം ഉറപ്പല്ലേ!
എന്നാലിവിടെ ആറാം നിലയില്‍ നിന്ന് വീണിട്ടും ജീവന് യാതൊരു അപകടവും സംഭവിക്കാതെ രക്ഷപ്പെട്ടിരിക്കുകയാണൊരു പൂച്ച. അതും അസാധാരണമായി വണ്ണമുള്ളൊരു പൂച്ച. എങ്ങനെയാണ് പൂച്ച രക്ഷപ്പെട്ടത് എന്നല്ലേ?
തായ്‍ലാൻഡിലാണ് രസകരവും വ്യത്യസ്തവുമായ സംഭവമുണ്ടായിരിക്കുന്നത്. ഈ പൂച്ചയുടെ ചിത്രങ്ങളും സംഭവത്തിന്‍റെ വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിനെ തുടര്‍ന്ന് വാര്‍ത്തകളിലും ഇടം നേടുകയായിരുന്നു.
തായ്ലാൻഡിലെ ബാങ്കോക്കില്‍ ഒരു റഎസിഡെൻഷ്യല്‍ ബില്‍ഡിംഗില്‍ ആറാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടേതാണ് പൂച്ച. ഇവര്‍ വീട്ടുമടസ്ഥന അറിയാതെയാണ് ഇവിടെ പൂച്ചയെ വളര്‍ത്തുന്നത്.
എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇവരുടെ ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയിലൂടെ നടക്കുകയായിരുന്ന പൂച്ച അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. പക്ഷേ ആറാം നിലയില്‍ നിന്ന് വീണിട്ടും പൂച്ചയ്ക്ക് ജീവൻ നഷ്ടപ്പെട്ടില്ല. എന്ന് മാത്രമല്ല- ഗുരുതരമായ പരുക്കുകളും ഇല്ല.
എന്താണ് കാര്യമെന്ന് വച്ചാല്‍ പൂച്ച വീണത് താഴെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്‍റെ പിറകിലെ ചില്ലിലേക്കാണ്. എന്നിട്ടോ?
എട്ട് കിലോയിലധികം ഭാരമുണ്ടായിരുന്നത് കൊണ്ട് തന്നെ പൂച്ചയുടെ വീഴ്ചയുടെ ആഘാതത്തില്‍ ചില്ല് പൊട്ടി പൂച്ച നേരെ കാറിനകത്തേക്കാണ് വീണത്. ഇതോടെ സാരമില്ലാത്ത പരുക്കുകളോടെ പൂച്ച രക്ഷപ്പെട്ടു.
ഈ സംഭവം കാര്‍ ഉടമസ്ഥനാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നീട് ഈ പൂച്ചയ്ക്ക് ഏറെ ആരാധകരെ ലഭിക്കുകയായിരുന്നു. ശേഷം പൂച്ചയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ഇദ്ദേഹം വീണ്ടും വിവരങ്ങള്‍ പങ്കിട്ടു. എന്തായാലും ഭാഗ്യമുള്ള പൂച്ചയാണിതെന്നാണ് ഏവരും പറയുന്നത്. ഒപ്പം തന്നെ വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും ഏവരും പങ്കുവയ്ക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-