തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കാം ക്യാരറ്റ് കൊണ്ടുള്ള പൊടിക്കൈകള്‍

നിരവധി ആരോഗ്യ ഗുണങ്ങളുളള, വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, അയേണ്‍, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.
 

Carrots for hair growth ways to use it

താരനും തലമുടി കൊഴിച്ചിലും ആണ് ഇന്ന് പലരുടെയും പരാതി. ഇവയെ തടയാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ്. നിരവധി ആരോഗ്യ ഗുണങ്ങളുളള, വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, അയേണ്‍, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തലമുടി കൊഴിച്ചില്‍ തടയാനും മുടിയിലെ വരള്‍ച്ച അകറ്റാനും  സഹായിക്കും. അതുപോലെ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബയോട്ടിനും വിറ്റാമിന്‍ സിയും ഇയും മുടി വളരാനും സഹായിക്കും. ക്യാരറ്റിന്‍റെ ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ താരന്‍ അകറ്റാനും അതുപോലെ തന്നെ അകാലനരയെ ഒഴിവാക്കാനും സഹായിക്കും. 

തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ക്യാരറ്റ് കൊണ്ടുള്ള ഹെയര്‍ പാക്കുകളെ പരിചയപ്പെടാം: 

1. ക്യാരറ്റ്- സവാള- നാരങ്ങാ ഹെയര്‍ പാക്ക്

ഒരു ക്യാരറ്റും  ഒരു സവാളയും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാ നീരും രണ്ട് ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് അരച്ച് പേസ്റ്റാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

2. ക്യാരറ്റ്- തേന്‍- അവക്കാഡോ  ഹെയര്‍ മാസ്ക് 

രണ്ട് ക്യാരറ്റ്, പകുതി അവക്കാഡോ എന്നിവ മിക്സിലിട്ട് അടിച്ചെടുക്കുക. ശേഷം ഈ പേസ്റ്റിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

3.  ക്യാരറ്റ്- വെളിച്ചെണ്ണ ഹെയര്‍ പാക്ക്

ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞ് മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

Also read: മുഖത്തെ കറുത്ത പാടുകൾ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios