വെറും മൂന്ന് ചേരുവകള്‍ കൊണ്ട് പല്ലുകളുടെ മഞ്ഞ നിറം മാറ്റാം; വീഡിയോ

പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് പണ്ടുള്ളവര്‍ തന്നെ പറയുന്നത്. 
 

Can a combination of these three help whiten teeth

ദന്തസംരക്ഷണത്തിന്‍റെ കാര്യത്തിൽ എന്നും  വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി വരെ തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് പണ്ടുള്ളവര്‍ തന്നെ പറയുന്നത്. 

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് ഇവിടെ ഒരു യുവാവ് പങ്കുവയ്ക്കുന്നത്. വെറും മൂന്ന് ചേരുവകള്‍ കൊണ്ട് പല്ലുകളുടെ മഞ്ഞ നിറം മാറ്റാമെന്നാണ് ഇയാള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ ആണ് പല്ലുകളുടെ മഞ്ഞ നിറം മാറ്റാനുള്ള എളുപ്പ വഴി ഇയാള്‍ പങ്കുവയ്ക്കുന്നത്. 

ഇതിനായി കാത്സ്യം ധാരാളം അടങ്ങിയ കിവി, ബാക്ടീരിയ അകറ്റാന്‍ സഹായിക്കുന്ന വെള്ളരിക്ക, പല്ലുകൾ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന  ബേക്കിങ് സോഡ എന്നിവയാണ് വേണ്ടത്. ആദ്യം ഒരു കിവിയും വെള്ളരിക്കയും ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ കൂടി ചേര്‍ത്ത് അടിച്ചെടുക്കാം. ശേഷം പേസ്റ്റ് രൂപത്തില്‍ കിട്ടുന്ന ഈ മിശ്രിതം ഉപയോഗിച്ച് പല്ലുകള്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കുമെന്നും വീഡിയോയില്‍ പറയുന്നു.

 

Also Read: വണ്ണം കുറയ്ക്കാനായി കീറ്റോ ഡയറ്റിലാണോ? എങ്കില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios