വീട്ടില്‍ നിന്നേ പഠിക്കുന്ന പാഠം; കുട്ടികളുടെ വീഡിയോ ശ്രദ്ധേയമാകുന്നു...
രണ്ട് ചെറിയ കുട്ടികളാണ് വീഡിയോയുടെ ആകര്‍ഷണം. ഇരുവരും ഡൈനിംഗ് ടേബിളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. മേശപ്പുറത്ത് വിഭവങ്ങള്‍ നിറച്ചുവച്ചിട്ടുള്ള പാത്രങ്ങളും കാണാം.
ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ വ്യത്യസ്തതയ്ക്ക് വേണ്ടിയും പുതുമയ്ക്ക് വേണ്ടിയുമെല്ലാം പല പരീക്ഷണങ്ങളും നടത്തി ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നവരുണ്ട്. എന്നാല്‍ വെറും വ്യത്യസ്തത എന്നതില്‍ കവിഞ്ഞ് കാഴ്ചക്കാരില്‍ വീഡിയോ കണ്ടുകഴിഞ്ഞാലും എന്തെങ്കിലുമൊരു ചിന്ത ബാക്കി വയ്ക്കുന്ന, അല്ലെങ്കില്‍ കാണുന്നവരുടെ ജീവിതത്തിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാവുന്ന എന്തെങ്കിലും കാഴ്ചകള്‍ കാണിക്കുകയെന്നത് അത്ര എളുപ്പമല്ല.
എങ്കിലും ഇത്തരം വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? അതുപോലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. രണ്ട് ചെറിയ കുട്ടികളാണ് വീഡിയോയുടെ ആകര്‍ഷണം.
ഇരുവരും ഡൈനിംഗ് ടേബിളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. മേശപ്പുറത്ത് വിഭവങ്ങള്‍ നിറച്ചുവച്ചിട്ടുള്ള പാത്രങ്ങളും കാണാം. ഇരുവരും സഹോദരങ്ങളാണെന്നത് വ്യക്തം. മുതിര്‍ന്നത് ആണ്‍കുട്ടിയും ഇളയത് പെണ്‍കുട്ടിയുമാണ്.
ഇതില്‍ പെണ്‍കുട്ടി പാത്രത്തില്‍ അവസാനമായി അവശേഷിച്ചിരുന്ന എന്തോ ഒരു വിഭവം എടുക്കുകയാണ്. എന്നാല്‍ ഇതറിയാതെ ആണ്‍കുട്ടി അതെടുക്കാനായി പാത്രം പരതുന്നുണ്ട്. ഇതുകണ്ട പെണ്‍കുട്ടി വിഭവം തിരിച്ച് പാത്രത്തിലേക്ക് തന്നെ വയ്ക്കുന്നു.
ഇതൊന്നും ആണ്‍കുട്ടി ശ്രദ്ധിക്കുന്നില്ലെന്ന് തന്നെ നമുക്ക് തോന്നാം. എന്നാല്‍ അങ്ങനെയല്ല- ഇതെല്ലാം ആണ്‍കുട്ടി അറിയുന്നുണ്ടായിരുന്നു. അവൻ അവള്‍ അവനുവേണ്ടി മാറ്റിവച്ച വിഭവമെടുത്ത് പതിയെ സോസില്‍ മുക്കി അവളുടെ തന്നെ പാത്രത്തിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതോടെ പെണ്‍കുട്ടിയുടെ മുഖത്ത് സന്തോഷം നിറയുകയാണ്. അവള്‍ കഴിച്ചുകൊണ്ടിരിക്കെ തന്നെ ചേട്ടന്‍റെ കവിളില്‍ ചിരിയോടെ ഉമ്മ വയ്ക്കുകയാണ്.
പങ്കുവയ്ക്കല്‍ എന്ന വലിയ പാഠമാണ് വീഡിയോ പകര്‍ന്നുനല്‍കുന്നതെന്നും ഇത് വീട്ടില്‍ നിന്നേ പഠിച്ചുതുടങ്ങേണ്ടതിന്‍റെ പ്രാധാന്യവും അതേസമയം അതിന്‍റെ സന്തോഷവുമെല്ലാമാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റുകളില്‍ കുറിക്കുന്നത്. ഇത്തരം വീഡിയോകള്‍ കുട്ടികളെ കൂടി കാണിക്കേണ്ടതാണെന്നും ധാരാളം പേര്‍ അഭിപ്രായപ്പെടുന്നു. നിരവധി പേരാണ് ഹൃദ്യമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'ഇത് അനീതിയാണ്'; ഫ്ളാറ്റില്‍ പതിച്ച നോട്ടീസിനെതിരെ പ്രതിഷേധം