ഫാഷന്‍ ഡിസൈനര്‍ വിവിയന്‍ വെസ്റ്റ്ഹുഡ് അന്തരിച്ചു
സൗത്ത് ലണ്ടനിലെ ക്ലാഫാമില്‍ അവരുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിവിയന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങനെയൊരു കുറിപ്പിനൊപ്പമാണ് കുടുംബം പങ്കുവച്ചത്.
ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറും ആക്ടിവിസ്റ്റുമായിരുന്ന വിവിയന്‍ വെസ്റ്റ്ഹുഡ് (81) അന്തരിച്ചു. ലോകത്തെ തന്റെ ഫാഷന്‍ പരീക്ഷണങ്ങളൂടെ മാറ്റങ്ങളിലേയ്ക്ക് നയിച്ചതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു വിവിയന്‍.
സൗത്ത് ലണ്ടനിലെ ക്ലാഫാമില്‍ അവരുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിവിയന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങനെയൊരു കുറിപ്പിനൊപ്പമാണ് കുടുംബം പങ്കുവച്ചത്.' അവര്‍ തന്റെ അവസാനം വരെയും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി ചെലവഴിച്ചു. ഡിസൈനിങ്ങിനും പുസ്തകമെഴുത്തിലും അവര്‍ സമയം കണ്ടെത്തി. അതിലൂടെ ലോകത്തിന്റെ മാറ്റത്തിനായി അവര്‍ പ്രവര്‍ത്തിച്ചു. മഹത്തരമായി ജീവിതമാണവര്‍ നയിച്ചത്. കഴിഞ്ഞ 60 വര്‍ഷത്തില്‍ അവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്'- കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.
1970- കളിലാണ് അവര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. അര്‍ബ്ബന്‍ സ്ട്രീറ്റ് സ്റ്റൈല്‍ രംഗത്ത് വലിയ മാറ്റങ്ങളാണ് അവര്‍ കൊണ്ടുവന്നത്. അവരാണ് പംഗ് ഫാഷന് തുടക്കമിട്ടത്. 1962-ല്‍ സ്വന്തം വിവാഹത്തിന് സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അവര്‍ ധരിച്ചത്. ഫാഷനിലൂടെ തന്റെ രാഷ്ട്രീയവും വ്യക്തമാക്കുന്നതില്‍ അവര്‍ ശ്രദ്ധാലുവായിരുന്നു. ബ്രിട്ടീഷ് രാജ്ഞി ഉള്‍പ്പടെ നിരവധി പ്രമുഖരാണ് വിവിയന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ തിളങ്ങിയത്.