'അവൾ കരയാറായി നില്‍ക്കുകയായിരുന്നു' ; കാഴ്ച വൈകല്യമുള്ള സഹോദരിക്കൊപ്പം നൃത്തം ചെയ്ത് വധു; വീഡിയോ

'എന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ  കഴിഞ്ഞ കുറച്ചു ദിവസമായി അവൾ ഇടയ്ക്കിടെ സങ്കടപ്പെടുമായിരുന്നു. വിവാഹം കഴിക്കുന്നു എന്നതിനർഥം അവളെ എല്ലാകാലത്തേക്കുമായി പിരിയുന്നു എന്നല്ല എന്ന് ഞാൻ അവളോടു പറയാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പ്രത്യേക ബന്ധമാണ്. അവൾ എന്റെ ചേച്ചിയാണ്. പക്ഷേ, ഞാൻ അവളെ ഒരു അനിയത്തിയെ പോലെയാണ് നോക്കുന്നത്'.

Bride dances with visually impaired sister azn

വിവാഹദിനം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ കണ്ണും മനസും നിറയ്ക്കും. അത്തരമൊരു ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാഴ്ച വൈകല്യമുള്ള തന്റെ സഹോദരിക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വധുവിന്‍റെ വീഡിയോ ആണിത്.

കരിഷ്മ പട്ടേല്‍ എന്ന യുവതിയാണ് തന്‍റെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വൈകാരികമായ ഒരു കുറിപ്പോടെ ആണ് കരിഷ്മ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ' എന്റെ സഹോദരി ചാന്ദ്നി കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണ്. എന്റെ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളും കസിൻസും ഒരുമിച്ചുള്ള ഒരു സന്തോഷ നിമിഷം പങ്കുവയ്ക്കുകയാണ്. നൃത്തത്തിനിടെ ഞാൻ അവളോട് സംസാരിച്ചു. അപ്പോൾ അവൾ കരച്ചിലിന്റെ വക്കിലായിരുന്നു. എന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ  കഴിഞ്ഞ കുറച്ചു ദിവസമായി അവൾ ഇടയ്ക്കിടെ സങ്കടപ്പെടുമായിരുന്നു. വിവാഹം കഴിക്കുന്നു എന്നതിനർഥം അവളെ എല്ലാകാലത്തേക്കുമായി പിരിയുന്നു എന്നല്ല എന്ന് ഞാൻ അവളോടു പറയാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പ്രത്യേക ബന്ധമാണ്. അവൾ എന്റെ ചേച്ചിയാണ്. പക്ഷേ, ഞാൻ അവളെ ഒരു അനിയത്തിയെ പോലെയാണ് നോക്കുന്നത്’- യുവതി കുറിച്ചു.

നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെുത്തിയതും. മനോഹരം എന്നും ഇതാണ് ഉത്തമമായ സഹോദര സ്നേഹം എന്നുമാണ് വീഡിയോ കണ്ട ആളുകള്‍ കുറിച്ചത്.

 

Also Read: 'ദേവിയുടെ അമ്മ എന്നതാണ് എന്‍റെ ജീവിതത്തിലെ മനോഹരമായ റോള്‍'; മകള്‍ക്കൊപ്പമുള്ള ചിത്രവുമായി ബിപാഷ

Latest Videos
Follow Us:
Download App:
  • android
  • ios