ആംബുലൻസ് കിട്ടിയില്ല; അച്ഛനെ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ച് ബാലൻ; വീഡിയോ
മധ്യപ്രദേശിലെ സിങ്‌ഗ്രൗളി ജില്ലയിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ബാലന്‍ രോഗിയായ തന്‍റെ അച്ഛനെ കിടത്തിയ വണ്ടി ഉന്താൻ ശ്രമിക്കുന്നതും കുട്ടിയുടെ അമ്മ എതിർ വശത്ത് നിന്ന് വണ്ടി വലിക്കുന്നതും വീഡിയോയില്‍ കാണാം.
രോഗിയായ പിതാവിനെ ഉന്തുവണ്ടിയിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന ഒരു ബാലന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ സിങ്‌ഗ്രൗളി ജില്ലയിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ബാലന്‍ രോഗിയായ തന്‍റെ അച്ഛനെ കിടത്തിയ വണ്ടി ഉന്താൻ ശ്രമിക്കുന്നതും കുട്ടിയുടെ അമ്മ എതിർ വശത്ത് നിന്ന് വണ്ടി വലിക്കുന്നതും വീഡിയോയില്‍ കാണാം.
മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ആശുപത്രിയിലെത്തിയത്. ശനിയാഴ്ചയാണ് ആറ് വയസുകാരന്‍ തന്റെ രോഗിയായ പിതാവിനെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേയ്ക്ക് ഉന്തുവണ്ടിയിൽ കൊണ്ടുപോയത്. ഒരു മണിക്കൂറിലധികം കുടുംബം ആംബുലൻസിനായി കാത്തുനിന്നു. എന്നാൽ വാഹനം എത്താൻ വൈകിയതിനെ തുടർന്നാണ് ഒരു ഉന്തുവണ്ടിയിൽ രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ ഇവർ നിർബന്ധിതരായത്. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.
അതേസമയം, സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, സിങ്ഗ്രൗലി ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. “ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ, രോഗിയെ ഭാര്യയും മകനും ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നുവെന്ന് മനസ്സിലായി. ആംബുലൻസുകൾ ലഭ്യമല്ലാത്തതിന്റെ കാരണം കണ്ടെത്താൻ ചീഫ് മെഡിക്കൽ ഓഫീസർ, സിവിൽ സർജൻ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്" -സിങ്ഗ്രൗലി അഡീഷണൽ കളക്ടർ ഡി.പി. ബർമൻ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.
Also Read: വീടിന്‍റെ സീലിങ് തകർത്ത് പുറത്തുവീണത് മൂന്ന് കൂറ്റന്‍ പെരുമ്പാമ്പുകൾ; വൈറലായി വീഡിയോ