സമ്മാനത്തുക കൊണ്ട് മകൻ ചെയ്തത് കണ്ടോ...; അഭിമാനം പങ്കിട്ട് മാതാപിതാക്കള്‍
വി ബാലാജി എന്നയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവച്ചൊരു ചിത്രവും വിവരണവുമാണിത്. അദ്ദേഹത്തിന്‍റെ മകനും സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അങ്കിത് ചെയ്തൊരു കാര്യത്തെ കുറിച്ചാണ് പോസ്റ്റ്.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വാര്‍ത്തകളും സംഭവവികാസങ്ങളുമാണ് നാം അറിയുന്നത്. വ്യക്തികളോ സ്ഥാപനങ്ങളോ സംഘടനകളോ എല്ലാം ഇത്തരത്തില്‍ വാര്‍ത്തകളും വിവരങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം നമ്മുടെ അറിവിനെ വിശാലമാക്കാനും ചിന്തകളെ വിപുലമാക്കാനുമെല്ലാം സഹായിക്കാറുണ്ട്.
ഇതിനിടെ ചില ശ്രദ്ധേയമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അറിവുകളിലധികം ഉള്‍ക്കാഴ്ച പകരുന്നതോ, ഓര്‍മ്മപ്പെടുത്തലോ എല്ലാമാകാറുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നൊരു സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.
വി ബാലാജി എന്നയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവച്ചൊരു ചിത്രവും വിവരണവുമാണിത്. അദ്ദേഹത്തിന്‍റെ മകനും സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അങ്കിത് ചെയ്തൊരു കാര്യത്തെ കുറിച്ചാണ് പോസ്റ്റ്.
വീക്കെൻഡ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത് സമ്മാനം നേടിയ അങ്കിത് ആ പണം കൊണ്ട് വീട്ടിലെ ജോലിക്കാരായ ചേച്ചിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരിക്കുകയാണ്. ആകെ 7000 രൂപയാണത്രേ അങ്കിതിന് സമ്മാനമായി കിട്ടിയത്. അതില്‍ നിന്ന് 2000 രൂപ ഫോണ്‍ വാങ്ങിക്കാനായി അവൻ തന്നെ നീക്കിവയ്ക്കുകയായിരുന്നുവത്രേ.
അങ്കിതിന് ആറ് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവനെ നോക്കിയത് സരോജ എന്ന ഈ സ്ത്രീ ആണെന്നും ബാലാജി തന്‍റെ പോസ്റ്റില്‍ പറയുന്നു. മകന്‍റെ ഈ പ്രവര്‍ത്തി മാതാപിതാക്കള്‍ എന്ന നിലയില്‍ തനിക്കും പങ്കാളിയായ മീരയ്ക്കും അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നും അദ്ദേഹം പറയുന്നു.
സരോജയ്ക്ക് അങ്കിത് തന്‍റെ സമ്മാനമായ ഫോണ്‍ നല്‍കുന്ന ഫോട്ടോയാണ് ബാലാജി പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഏറെ പോസിറ്റീവായ ചിത്രത്തോടും പോസ്റ്റിനോടും പ്രതികരണമറിയിക്കുന്നത്. കുട്ടികളെ ഈ രീതിയില്‍ അനുതാവും പരിഗണനയും ഉള്ളവരായി വളര്‍ത്തുന്നതില്‍ ബാലാജിക്കും മീരയ്ക്കും പലരും അഭിനന്ദനം അറിയിച്ചിരിക്കുന്നു. ഒപ്പം കൊച്ചുമിടുക്കന് ഒത്തിരി ഇഷ്ടം അറിയിക്കുന്നവരും ഉണ്ട്.
Also Read:- സര്‍ക്കാര്‍ ബസിലെ ഏക യാത്രക്കാരൻ; യുവാവിന്‍റെ സെല്‍ഫി വൈറല്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-