മുഖത്തെ കറുത്ത പാടുകള്‍ എളുപ്പം അകറ്റാം; അടുക്കളയിലുള്ള ഈ നാല് ചേരുവകള്‍ മാത്രം മതി!

പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലര്‍ക്ക് മുഖക്കുരു മൂലമാകാം പാടുകള്‍ വരുന്നത്. മുഖക്കുരു മാറിയാലും അതിന്‍റെ പാടുകള്‍ മാറാനാണ് ബുദ്ധിട്ട്. 

best face pack to get rid of dark spots azn

മുഖത്തെ കറുത്ത പാടുകളാണ് ചിലരെ  അലട്ടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലര്‍ക്ക് മുഖക്കുരു മൂലമാകാം പാടുകള്‍ വരുന്നത്. മുഖക്കുരു മാറിയാലും അതിന്‍റെ പാടുകള്‍ മാറാനാണ് ബുദ്ധിട്ട്. 

മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന മൂന്ന് ചേരുവകള്‍ അടുക്കളയില്‍ തന്നെയുണ്ട്. 

1. തൈര്
2. മഞ്ഞള്‍
3. അരിപ്പൊടി
4. തേന്‍

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും മഞ്ഞള്‍ സഹായിക്കും.   അരിപ്പൊടിയും മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്നതാണ്. സ്വാഭാവികമായും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിട്ടുള്ളതാണ് തേന്‍. മുഖക്കുരുവിനെ പ്രതിരോധിക്കാനും ചര്‍മ്മം മൃദുലമാകാനും ചർമ്മത്തിന് തിളക്കം നൽകാനും പാടുകളെ അകറ്റാനും തേൻ സഹായിക്കും.  

ഈ പാക്ക് തയ്യാറാക്കാനായി ആദ്യം രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം.  15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios