ചുളിവുകളെ തടയാനും കരുവാളിപ്പ് അകറ്റാനും കടലമാവ് ഇങ്ങനെ ഉപയോഗിക്കൂ...

എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും. അതിലൂടെ മുഖക്കുരുവിനെ തടയാനും കടലമാവ് സഹായിക്കും.  

besan face pack for sun tan and wrinkles

പണ്ടുകാലം മുതല്‍ ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പിനെ അകറ്റാനും കടലമാവ് സഹായിക്കും. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം ചെറുപ്പമുള്ളതാക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും. അതിലൂടെ മുഖക്കുരുവിനെ തടയാനും കടലമാവ് സഹായിക്കും.  

കടലമാവ് കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരും  ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  കരുവാളിപ്പ്, കറുത്തപാടുകൾ, മുഖക്കുരു, എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട്...

മൂന്ന് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂണ്‍ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിച്ചേക്കാം. 

മൂന്ന്... 

ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

നാല്... 

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

അഞ്ച്... 

രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം.   പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടായനും പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

ആറ്... 

ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു ടേബിൾ സ്പൂൺ പപ്പായ പൾപ്പ്, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. കരുവാളിപ്പ് മാറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: അമ്മയാകാൻ പോകുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ അംബാനി കല്യാണത്തിൽ ആടിപ്പാടി ദീപികയും രൺവീറും

Latest Videos
Follow Us:
Download App:
  • android
  • ios