'കുട്ടികളിൽ ഏറ്റവും ചെറുപ്പത്തിൽ തന്നെ കോൺഫിഡൻസ് ഉണ്ടാക്കിയെടുക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് കഴിയും'

കുട്ടികളിൽ ഏറ്റവും ചെറുപ്പത്തിൽ തന്നെ കോൺഫിഡൻസ് ഉണ്ടാക്കിയെടുക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് കഴിയും. ഓരോ കാർട്ടൂൺ കഥാപാത്രങ്ങളെയും എടുത്തു നോക്കുമ്പോൾ അവർ ഓരോ എപ്പിസോഡിലും തുടക്കത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തെ എപ്പിസോഡിന്റെ അവസാനം പരിഹരിക്കുന്നതായി കാണാം. 

benefits of watching cartoons for children

മിക്ക രക്ഷിതാക്കളും കുട്ടികളെ കാർട്ടൂൺ കാണാൻ സമ്മതിക്കാറില്ല. അത് അവരുടെ സ്വഭാവത്തെ ബാധിക്കുമെന്നും കണ്ണുകളുടെ ആരോ​ഗ്യത്തെയെല്ലാം ബാധിക്കുമെന്ന് കരുതിയാണ് കാർട്ടൂൺ കാണാൽ ഒഴിവാക്കുന്നത്. കാർട്ടൂൺ കാണുന്നത് കുട്ടികളിൽ ചില കഴിവുകളെ വളർത്തി എടുക്കാൻ സഹായിക്കും. സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.

ടിവിയുടെ മുന്നിൽ ഇരുന്ന് ഇഷ്ടപ്പെട്ട കാർട്ടൂൺ കാണുന്ന കുട്ടികളെ വിലക്കുന്ന മാതാപിതാക്കൾ അറിയുക.  കാർട്ടൂൺ കാണുന്നത് കുട്ടികൾക്ക് വളരെ ഗുണകരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്  കാർട്ടൂൺ കാണുന്നതു മൂലം കുട്ടികൾ നല്ല വ്യക്തിത്വത്തിനും ശീലങ്ങൾക്കും  ഉടമകളായി തീരുമെന്നും പഠനങ്ങൾ പറയുന്നു. രണ്ട് വയസ് മുതലാണ് മാതാപിതാക്കൾ  കുട്ടികളെ കാർട്ടൂൺ കാണിക്കാൻ തുടങ്ങുന്നത്. അതു ചിലപ്പോൾ ഭക്ഷണം കൊടുക്കുന്നതിനു വേണ്ടിയോ കുറച്ചുനേരം ശാന്തമായി ഇരിക്കുന്നതിന് വേണ്ടിയോ ആയിരിക്കും.

കുട്ടികൾ കാർട്ടൂൺ കണ്ടുതുടങ്ങുന്ന  പ്രായം മുതൽ അവരിൽ സോഷ്യൽ സ്കിൽസും, പ്രോബ്ലം സോൾവിങ് സ്കിൽസു ,  ഡിസിഷൻ  മേക്കിങ്, ക്രൈസസ് മാനേജ്മെൻ്റ് സ്കിൽസ് തുടങ്ങി നിരവധി കഴിവുകൾ വളരാൻ തുടങ്ങും . എന്നാൽ  കുട്ടികൾ കുറച്ചു കൂടി മുതിർന്നു കഴിയുമ്പോൾ ഏറിയ ശതമാനം മാതാപിതാക്കളും മക്കളോടു പറയുന്നത്  കാർട്ടൂൺ കാണരുത് എന്നാണ്. അതിനു കാരണമായി മാതാപിതാക്കൾ പറയുന്നത് 

ടി.വിയിൽ അധിക നേരം കാർട്ടൂൺ കാണുന്നത് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും പഠിക്കുന്നതിനുള്ള താല്പര്യം കുറയും എന്നൊക്കെയാണ്. യഥാർത്ഥത്തിൽ കാർട്ടൂണും കാർട്ടൂൺ  കഥാപാത്രങ്ങളും  കുട്ടികൾക്ക് പ്രയോജനകരമാവുക മാത്രമാണ് ചെയ്യുന്നത്.  കുട്ടികളുടെ വ്യക്തിത്വവികാസവുമായി ബന്ധപ്പെട്ട് അവരുടെ സൂപ്പർ ഹീറോസ് ചെയ്യുന്ന പല കാര്യങ്ങളും കുട്ടികൾ അനുകരിക്കാൻ സാധ്യതയുള്ളതുകൊണ്ട് കാർട്ടൂൺ കാണുന്നത് ഏറെ നല്ലതാണ്.

കാർട്ടൂൺ കാണുന്നതുമൂലം കുട്ടികളിൽ കണ്ടുവരുന്ന ചില കഴിവുകളാണ് താഴെ പറയുന്നത്.

1) നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ്

വീട്ടുകാർ മാത്രമല്ല നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും കുട്ടികളെ  പഠിപ്പിക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളും മക്കൾക്ക് ചിലത് പറഞ്ഞു നൽകുന്നുണ്ട്.  കഥാപാത്രങ്ങൾ നൽകുന്ന സന്ദേശങ്ങളിലൂടെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള  കഴിവ്  മക്കളിൽ ഉണ്ടാകുന്നുണ്ട്. അതായത് ചില കാര്യങ്ങൾ ചെയ്താൽ നല്ലതാണ് ചിലതു ചെയ്താൽ മോശമാണ് എന്ന് കഥാപാത്രങ്ങൾ പറയുന്നതിൽ നിന്നും  അവർ സ്വയം ചെയ്യുന്ന കാര്യങ്ങളിൽ ഏതാണ് മോശം ഏതാണ് നല്ലത് എന്ന് തിരിച്ചറിയുവാൻ സാധ്യതകൾ ഏറെയാണ്.

2) പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്
 
ഒരു  പ്രശ്നം വരുമ്പോൾ അതു  എങ്ങനെയാണ്  പരിഹരിക്കുന്നതെന്നു പ്രിയപ്പെട്ട കഥാപാത്രങ്ങൾ പറയുന്നതു കേൾക്കുമ്പോൾ കുട്ടികൾ മനസ്സിൽ കുറിച്ചിടും, പിന്നീട്  സമാനമായ പ്രശ്നങ്ങൾ അവർക്ക് ഉണ്ടാകുമ്പോൾ ഈ ടെക്നിക്കുകൾ ആണ് പൊതുവേ കുട്ടികൾ ഉപയോഗിക്കാൻ ആദ്യം ശ്രമിക്കുക.

3)  എങ്ങനെയാണ് ജയിക്കേണ്ടത്

കാർട്ടൂൺ കഥാപാത്രങ്ങൾ  ഓരോ എപ്പിസോഡിലും ഏതെങ്കിലും ഒരു അപകടത്തിൽ ഉൾപ്പെടുകയും അവസാനം അവർ വിജയിക്കുന്നതും കാണാനാവും. മാതാപിതാക്കളും   ഇടക്ക്  കാർട്ടൂൺ കണ്ടാൽ മാത്രമാണ് ബേസിക് ആയ ഇത്തരം ഇൻഫർമേഷൻസ് കുട്ടികൾക്ക് കിട്ടുന്നുണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ഒരു പ്രശ്നം വരുമ്പോൾ  അത് പരിഹരിച്ച് അവസാനം എങ്ങനെ വിജയത്തിൽ എത്തണം എന്നതിനെക്കുറിച്ച് തുടക്കത്തിൽ തന്നെ കുട്ടിയുടെ മനസ്സിൽ  ഇഞ്ചക്ട് ചെയ്യാൻ കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ നമ്മൾക്ക് കഴിയുന്നതാണ്.

 4) ആത്മവിശ്വാസം വർദ്ധിക്കുന്നു

 ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് ആത്മവിശ്വാസം. കുട്ടികളിൽ ഏറ്റവും ചെറുപ്പത്തിൽ തന്നെ കോൺഫിഡൻസ് ഉണ്ടാക്കിയെടുക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് കഴിയും. ഓരോ കാർട്ടൂൺ കഥാപാത്രങ്ങളെയും എടുത്തു നോക്കുമ്പോൾ അവർ ഓരോ എപ്പിസോഡിലും  തുടക്കത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തെ എപ്പിസോഡിന്റെ അവസാനം പരിഹരിക്കുന്നതായി കാണാം. അതുകൊണ്ട് പ്രശ്നങ്ങൾ വരുമ്പോൾ എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള അറിവുകൾ കഥാപാത്രങ്ങൾ കൊടുക്കുന്നുണ്ട്. 

5) നല്ല മാതൃകകൾ വളർത്തിയെടുക്കുന്നു 

ആരോഗ്യം, ഭക്ഷണം , ഉറക്കം,   മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം,  പ്രായത്തിൽ മുതിർന്നവരെ എങ്ങനെ ബഹുമാനിക്കണം, എന്നിങ്ങനെ ഒരുപാട് ഇൻഫർമേഷൻസ് കാർട്ടൂൺ കഥാപാത്രങ്ങൾ നൽകുന്നുണ്ട്. ഇത്തരം ഇൻഫോർമേഷൻസ് കൃത്യമായും  കുട്ടികളെ പ്രാക്ടീസ് ചെയ്യിക്കുകയാണെങ്കിൽ  അവർ നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കും. 'അതിന്  അവരോടൊത്ത് നിങ്ങളും കാർട്ടൂൺ ഫ്രീയുള്ള സമയത്ത് കാണുകയും കാർട്ടൂൺ നൽകുന്ന മെസ്സേജ് എന്താണെന്ന് മനസ്സിലാക്കി ഗുണകരമായ സന്ദേശങ്ങൾ മക്കൾക്ക് പറഞ്ഞു കൊടുക്കുകയും വേണം. ആ കഥാപാത്രം ചെയ്തത് കണ്ടോ അതല്ലേ ശരി എന്ന രീതിയിൽ മക്കളെ പറഞ്ഞു മനസ്സിലാക്കണം.

6)  വ്യക്തിത്വ വികസനം ഉണ്ടാക്കുന്നു

കാർട്ടൂണുകളിലൂടെ ലഭിക്കുന്ന നല്ല സന്ദേശങ്ങൾ കുട്ടികളുടെ പെരുമാറ്റത്തിലും, വസ്ത്രധാരണത്തിലും തുടങ്ങി ആളുകളുമായി ഇടപഴുകുന്ന കാര്യങ്ങളിൽ വരെ മാറ്റങ്ങൾ വരുമ്പോൾ കുട്ടികളുടെ വ്യക്തിത്വത്തിൽ കാതലായ മാറ്റങ്ങൾ സംഭവിക്കും.  അങ്ങനെ ഭാവിയിൽ നല്ല വ്യക്തിത്വത്തിന് ഉടമകളായി തീരുന്നതാണ്.

7) നല്ല  അനുകരണങ്ങൾ 

കാർട്ടൂൺ കഥാപാത്രങ്ങളെ കുട്ടികൾ ഇമിറ്റേറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലേ. അവർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ ശബ്ദം, വാക്കുകൾ, പ്രവർത്തികൾ അവരെ എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും,  അനുകരണങ്ങൾ എല്ലാം നല്ലതല്ല എന്നാൽ ചില കാര്യങ്ങൾ അവർ ആവർത്തിച്ചു ചെയ്യുമ്പോൾ അത് തെറ്റാണെങ്കിൽ തിരുത്തി നല്ലത് ഏതാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കുകയും വേണം. നല്ല കഥാപാത്രങ്ങൾ കാണിക്കുന്ന പെരുമാറ്റങ്ങൾ  തിരിച്ചറിഞ്ഞ് അനുകരിക്കുമ്പോൾ പ്രോത്സാഹിപ്പിക്കണം. 

കുട്ടികൾ കാർട്ടൂൺ കാണട്ടെ അത് വളരെ നല്ലതാണ് എന്നാൽ കാർട്ടൂൺ കാണുന്നതിനും ഒരു സമയമുണ്ട് ആ സമയം കൃത്യമായി മോണിറ്റർ ചെയ്ത് വേണം അവരെ കാർട്ടൂൺ കാണിക്കാൻ. പരിധിയിൽ കൂടുതൽ കാർട്ടൂൺ കാണിച്ച് മക്കളെ നന്നാക്കാം എന്നൊരു തീരുമാനം എടുത്താലും അത് തെറ്റായിരിക്കും അധികമായാൽ എന്തും വിഷമായി മാറുന്നത് പോലെ. കാർട്ടൂൺ കഥാപാത്രത്തിൻ്റ നല്ല സ്വഭാവങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കിയാൽ അവരും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നല്ല മക്കളായി വളരും.

'ആളുകളോട് സംസാരിക്കാൻ പേടി, മുഖത്ത് നോക്കാൻ ഭയം, മുഖം തിരിച്ചു തലകുനിച്ചു നിൽക്കും‌'
 

Latest Videos
Follow Us:
Download App:
  • android
  • ios