മുഖത്ത് ദിവസവും പച്ചപ്പാല്‍ പുരട്ടൂ; അറിയാം ഈ ഗുണങ്ങള്‍...
പച്ചപ്പാല്‍ വരണ്ട ചര്‍മ്മത്തിനുള്ള മികച്ച പരിഹാരമാണ്. ഇത് ചര്‍മ്മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനുള്ള നല്ലൊരു മോയിസ്ചറൈസറാണ് പാല്‍.
മുഖത്ത് എപ്പോഴെങ്കിലും പച്ചപ്പാല്‍ പുരട്ടിയിട്ടുണ്ടോ? നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണിത്. വിറ്റാമിനുകളും ധാതുക്കളും മറ്റും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാന്‍ ഇവ സഹായിക്കും.
പച്ചപ്പാല്‍ വരണ്ട ചര്‍മ്മത്തിനുള്ള മികച്ച പരിഹാരമാണ്. ഇത് ചര്‍മ്മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനുള്ള നല്ലൊരു മോയിസ്ചറൈസറാണ് പാല്‍. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മുഖത്തെ കറുത്ത പാടുകളെ തടയാനും ചര്‍മ്മത്തിന്‍റെ സ്വാഭാവിക നിറം കൊണ്ടുവരാനും സഹായിക്കും. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പാല്‍ മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകളെ തടയാനും, മുഖത്തെ വളയങ്ങളെ അകറ്റാനും ചര്‍മ്മം ചെറുപ്പമുള്ളതാക്കാനും സഹായിക്കും.
മുഖത്തെ കരുവാളിപ്പ് അഥവാ സണ്‍ ടാന്‍ മാറ്റാനും പച്ചപ്പാല്‍ സഹായിക്കും. വെയിലേറ്റ് തിരികെ വന്നതിന് ശേഷം പച്ചപ്പാല്‍ പുരട്ടിയാല്‍ ടാന്‍ മാറും. കൂടാതെ ചര്‍മ്മത്തിന് തണുപ്പും തിളക്കവും നല്‍കാനും ഇത് ഏറെ നല്ലതാണ്. കണ്ണിനടയിലെ കറുത്ത പാടുകളെ അകറ്റാനും പാല്‍ സഹായിക്കും. തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് കണ്ണിന് കുളിര്‍മയും ഉണര്‍വും നല്‍കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: രോഗ പ്രതിരോധശേഷി കൂട്ടാനും നല്ല ഉറക്കത്തിനും രാത്രി കുടിക്കേണ്ട നാല് പാനീയങ്ങള്‍...