ലാവണ്ടർ ഓയിൽ ഉപയോഗിക്കാറുണ്ടോ? അറിയാം ഈ ഗുണങ്ങള്‍...

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ലാവണ്ടർ ഓയിൽ വളരെ നല്ലതാണ്. തലവേദനയ്ക്ക് ആശ്വാസം നല്‍കാനും ലാവണ്ടർ ഓയില്‍ ഉപയോഗിക്കാറുണ്ട്.

benefits of lavender oil you should know azn

എല്ലാവരെയും ആകർഷിക്കുന്ന സുഗന്ധവും നിറവും കൊണ്ട് ഏറെ പ്രത്യേകതകളുള്ള ഒന്നാണ് ലാവണ്ടർ ഓയില്‍. മണത്തിലും നിറത്തിലും മാത്രം ഒതുങ്ങുന്നതല്ല ഈ എണ്ണയുടെ സവിശേഷതകൾ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ലാവണ്ടർ ഓയിൽ വളരെ നല്ലതാണ്. തലവേദനയ്ക്ക് ആശ്വാസം നല്‍കാനും ലാവണ്ടർ ഓയില്‍ ഉപയോഗിക്കാറുണ്ട്.

ആന്‍റി ബാക്റ്റീരിയൽ സവിശേഷതകൾ ഉള്ളതിനാൽ മുഖക്കുരുവിന് നല്ലൊരു പ്രതിവിധി കൂടെയാണ് ലാവണ്ടർ ഓയിൽ. ലാവണ്ടർ ഓയിലിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം. 

ഒന്ന്...

മൈഗ്രേയ്ന്‍ ഉള്ളവര്‍ക്ക് ലാവണ്ടർ ഓയില്‍ ഒരു ആശ്വാസമാകും. തലവേദനയുടെ പ്രശ്നങ്ങളെ പൂർണ്ണമായും ചെറുത്തു നിർത്താൻ ലാവണ്ടർ ഓയിൽ ഉപയോഗിക്കാം. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്. 

രണ്ട്...

സ്ട്രെസ് അല്ലെങ്കില്‍  മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലാവണ്ടർ ഓയിൽ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാന്‍ കഴിയുന്ന സവിശേഷ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ലാവണ്ടർ ഓയില്‍ മണപ്പിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നത്. 

മൂന്ന്...

ലാവണ്ടർ ഓയിലിന്റെ ഉപയോഗം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ എണ്ണം മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം സമ്മാനിക്കാനും സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ലാവണ്ടർ ഓയിലിന്റെ സുഗന്ധം ലഭ്യമാക്കുന്നത് ഉറക്കത്തിന് നല്ലതാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  സാധാരണ എണ്ണകളോടൊപ്പം ലാവണ്ടർ ഓയിൽ മിക്സ് ചെയ്ത് ശരീരത്തിൽ മസാജ് ചെയ്യുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കുളിക്കാനുള്ള വെള്ളത്തിലും വേണമെങ്കിൽ ലാവണ്ടർ ഓയിൽ ചേർക്കാം. അല്ലെങ്കിൽ ശരീരഭാഗങ്ങൾ മസാജ് ചെയ്യാനായും ലാവണ്ടർ ഓയിലുകൾ ഉപയോഗിക്കാം. 

നാല്...

ആന്‍റി ബാക്റ്റീരിയൽ സവിശേഷതകൾ ഉള്ളതിനാൽ മുഖക്കുരുവിന് നല്ലൊരു പ്രതിവിധി കൂടെയാണ് ലാവണ്ടർ ഓയിൽ. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും  ലാവണ്ടർ ഓയിൽ മുഖത്ത് സ്പ്രേ ചെയ്യുകയും ഫേസ് പാക്കുകളില്‍ ചേര്‍ക്കുകയോ ചെയ്യാം.  

അഞ്ച്...

തലമുടി വളർച്ച കൂട്ടാനും താരൻ അകറ്റാനും ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയുമെല്ലാം ഇല്ലാതാക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും.

Also Read: എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios