വൃദ്ധസദനങ്ങളെ മോശമായി കാണേണ്ട കാലം കഴിഞ്ഞു; ഈ വൃദ്ധസദനമൊന്ന് കണ്ടുനോക്കൂ...

രണ്ട് പതിറ്റാണ്ട് മുമ്പാണ് കണ്ണൂരില്‍ 'വിശ്രാന്തി' ആരംഭിക്കുന്നത്. സാധാരണഗതിയില്‍ നമ്മള്‍ കണ്ട് ശീലിച്ചിട്ടുള്ള വൃദ്ധസദനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വില്ലകള്‍ക്ക് സമാനമായ രീതിയിലാണ് ഇവിടെ താമസമൊരുക്കിയിട്ടുള്ളത്.

beautiful model for old age homes from kannur hyp

വൃദ്ധസദനങ്ങളെന്നാല്‍ വാര്‍ധക്യമെത്തിയവരെ 'കൊണ്ടുപോയി തള്ളാൻ' ഉള്ള ഇടമാണെന്നൊരു ധാരണ പരക്കെയുണ്ട്. പൂര്‍ണമായും ഈ കാഴ്ചപ്പാടിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. കാരണം മുൻകാലങ്ങളില്‍ വൃദ്ധസദനങ്ങള്‍ പോലുള്ള അഭയകേന്ദ്രങ്ങള്‍ പലതും വളരെ മോശമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴും മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളോ വൃദ്ധസദനങ്ങളോ ഇല്ലെന്നല്ല. പക്ഷേ സാഹചര്യങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ കാഴ്ചപ്പാടുകളിലും ഏറെ മാറ്റം വന്നിട്ടുണ്ട്. 

വൃദ്ധസദനങ്ങള്‍ പ്രായമാകുമ്പോള്‍ വേണ്ടാതാകുന്നവരെ ഉപേക്ഷിക്കാനുള്ള ഇടമല്ലെന്നും മറിച്ച് ജീവിതസായാഹ്നത്തില്‍ സന്തോഷപൂര്‍വം സമയപ്രായക്കാര്‍ക്കൊപ്പം ചെലവിടാൻ സാധിക്കുന്ന ഇടമാണെന്നുമുള്ള കാഴ്ചപ്പാട് ഇപ്പോള്‍ ധാരാളം പേരിലുണ്ട്. പ്രത്യേകിച്ച് പ്രായമായവരില്‍ തന്നെ ഈ മാറ്റം കാണാൻ സാധിക്കും. ഇതിന് തെളിവാണ് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന 'വിശ്രാന്തി'. 

രണ്ട് പതിറ്റാണ്ട് മുമ്പാണ് കണ്ണൂരില്‍ 'വിശ്രാന്തി' ആരംഭിക്കുന്നത്. സാധാരണഗതിയില്‍ നമ്മള്‍ കണ്ട് ശീലിച്ചിട്ടുള്ള വൃദ്ധസദനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വില്ലകള്‍ക്ക് സമാനമായ രീതിയിലാണ് ഇവിടെ താമസമൊരുക്കിയിട്ടുള്ളത്. ദമ്പതികള്‍ക്ക് ഒരുമിച്ച് കഴിയാം. മനോഹരമായ ഉദ്യാനവും അരികില്‍ മിണ്ടാനും പറയാനും ആളുകളും ആഘോഷങ്ങളുമെല്ലാമായി ഇവിടെ പ്രായമായവര്‍ അവരുടെ ജീവിതസായാഹ്നം ഏറെ സുന്ദരമായി ചെലവിടുകയാണ്.

തങ്ങള്‍ ഈ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്നതായി ഇവിടെ താമസിക്കുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം വൃദ്ധസദനങ്ങളെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ ചോദ്യം ചെയ്യുകയോ പൊളിച്ചെഴുതുകയോ ഏറ്റവും മികച്ചൊരു മാതൃക മുന്നോട്ടുവയ്ക്കുകയോ ആണ് ഇവര്‍ ചെയ്യുന്നത്. ധാരാളം പേര്‍ 'വിശ്രാന്തി'യെന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുൻ ഡിജിപി കെ ജെ ജോസഫ് ഐപിഎസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'സായാഹ്നം സായൂജ്യം' എന്ന ക്യാംപയിനിന്‍റെ ഭാഗമായ ന്യൂസ് സ്റ്റോറി കണ്ടുനോക്കൂ...

 

Also Read:- മുപ്പത് കടന്ന സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios