കുഞ്ഞു ശരീരം നിറയെ ടാറ്റൂവും സ്വര്‍ണാഭരണങ്ങളും; അമ്മയ്‌ക്കെതിരെ വ്യാപക വിമര്‍ശനം
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറായ ഷമേകിയ മോറിസന്റെ മകന്‍ ട്രെയ്‌ലിന്‍ അര്‍മാനിയാണ് ഈ 'ടാറ്റൂ കുഞ്ഞ്'.
ശരീരം നിറയെ ടാറ്റൂകള്‍ ചെയ്യുന്ന പലരെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു പിഞ്ചു കുഞ്ഞിന്‍റെ ശരീരത്തില്‍ നിറയെ ടാറ്റൂ ചെയ്യുന്നത് ശരിയാണോ? അത്തരത്തിലുള്ള ഒരു കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറായ ഷമേകിയ മോറിസന്റെ മകന്‍ ട്രെയ്‌ലിന്‍ അര്‍മാനിയാണ് ഈ 'ടാറ്റൂ കുഞ്ഞ്'. ശരീരം നിറയെ പല നിറത്തിലുള്ള ടാറ്റൂകളും വലിയ സ്വര്‍ണ വാച്ചും മാലയുമൊക്കെ അണിഞ്ഞ കുഞ്ഞിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രെയ്‌ലിന്‍ ജനിച്ച് ആറാം മാസം മുതല്‍ അവന്റെ ശരീരത്തില്‍ അമ്മ ഷമേകിയ ടാറ്റൂ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ എല്ലാം താത്കാലിക ടാറ്റൂകളാണ്. രണ്ടാഴ്ച്ചയാണ് ഇത്തരം ടാറ്റൂകളുടെ ആയുസ്. ഇത്തരത്തിലുള്ള ധാരാളം ടാറ്റൂകള്‍ ഇപ്പോള്‍ ഈ കുഞ്ഞിന്റെ ശരീരത്തിലുണ്ട്.
ഇതിനൊപ്പം വലിയ സ്വര്‍ണ വാച്ചും സ്വര്‍ണ മാലയുമെല്ലാം ഈ കുഞ്ഞ് അണിഞ്ഞിട്ടുണ്ട്. ബോസ് ബേബി സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഷമേകിയ കുഞ്ഞിനെ ഇത്തരത്തില്‍ ഒരുക്കുന്നത്. ഇതിന്‍റെയൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
എഴുപതിനായിരത്തോളം പേരാണ് ഈ ടാറ്റൂ ബേബിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അതേസമയം വ്യാപക വിമര്‍ശനമാണ് ഷമേകിയയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍, കുഞ്ഞിന്റെ അനുവാദം ചോദിക്കാതെ ടാറ്റൂ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നു.
Also Read: 17,524 വജ്രങ്ങളുള്ള വാച്ച്! ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഇന്ത്യക്കാരന്‍; വീഡിയോ