വാഹനമിടിച്ചു ജീവനറ്റ അമ്മയുടെ നെഞ്ചോടുചേർന്നു കരയുന്ന കുട്ടിക്കുരങ്ങൻ; വീഡിയോ

ഗോൾഡൻ ലങ്കൂർ വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് വാഹനമിടിച്ചു ചത്തത്. നൊമ്പരം ഉണ്ടാക്കുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റുകള്‍.

Baby Langur Weeps After Mother's Tragic Death azn

ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഇവിടെയിതാ അപകടത്തില്‍ പൊലിഞ്ഞ ഒരു അമ്മ കുരങ്ങന്റെയും അതിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു കരയുന്ന കുഞ്ഞിന്റെയും ദൃശ്യമാണ് വൈറലാകുന്നത്. അതിവേഗമെത്തിയ വാഹനം തട്ടിയാണ് അമ്മ കുരങ്ങന്‍റെ ജീവനറ്റത്.

റോഡിൽ ജീവനറ്റു കിടക്കുന്ന അമ്മക്കുരങ്ങിന്റെ ശരീരത്തോട് പറ്റിച്ചേർന്നിരുന്ന കരയുന്ന കുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ ദൃശ്യം കാലങ്ങളോളം തന്നെ വേദനിപ്പിക്കുമെന്നും സുശാന്ദ നന്ദ ട്വിറ്ററിൽ കുറിച്ചു. കുഞ്ഞിനെ അവിടെ നിന്ന് രക്ഷിക്കാൻ വേണ്ട നടപടികൾ ചെയ്തു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ഗോൾഡൻ ലങ്കൂർ വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് വാഹനമിടിച്ചു ചത്തത്. നൊമ്പരം ഉണ്ടാക്കുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റുകള്‍.

 

 

 

 

 

അതേസമയം, തനിക്ക് ഭക്ഷണം നല്‍കിയിരുന്ന ആള്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ വിഷമിച്ചിരിക്കുന്ന ഒരു കുരങ്ങന്‍റെ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മരിച്ചയാള്‍ക്ക് കുരങ്ങന്‍ ഉമ്മ കൊടുന്നതും പൂമാലയില്‍ പിടിച്ച് വലിക്കുന്നതും ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.

ശ്രീലങ്കയിലാണ് സംഭവം നടന്നത്. 56- കാരനായ പീതാംബരം രാജന്‍ അസുഖത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടടോബര്‍ 17-നാണ് മരിച്ചത്‌. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് ഒരു കുരങ്ങന്‍ അവിടേയ്ക്ക് വന്നത്. കുരങ്ങനെ കണ്ട് ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു. എന്നാല്‍ പിന്നീടാണ് പീതാംബരം കുറച്ചുനാളായി ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന കുരങ്ങനാണിതെന്ന് എല്ലാവര്‍ക്കും മനസിലായത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്.

Also Read: വധൂവരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങി; കാത്തിരുന്ന് വിവാഹ സത്ക്കാരത്തിനെത്തിയവര്‍!

Latest Videos
Follow Us:
Download App:
  • android
  • ios