Kerala Piravi 2022 : കേരളപ്പിറവി ദിനത്തില്‍ ഗിന്നസ് തിളക്കത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്
അംഗീകാരങ്ങള്‍ക്കോ ബഹുമതികള്‍ക്കോ വേണ്ടിയായിരുന്നില്ല അന്ന് ഈ പരിപാടി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ചത്. എങ്കില്‍ക്കൂടിയും ഇന്ന് ആ ഉദ്യമം അര്‍പ്രകൃതി പലവിധത്തിലുള്ള തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ വനസമ്പത്തിന്‍റെ പ്രാധാന്യം ഏവരിലേക്കുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മരങ്ങളെ സ്നോഹാലിംഗനം ചെയ്യുന്ന 'എന്‍റെ മരം, എന്റെ ജീവൻ' എന്ന വ്യത്യസ്തമായ പരിപാടി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ചത്. ഹിക്കുന്ന ഉയരത്തില്‍ എത്തുകയാണ്.
ഇന്ന് കേരളപ്പിറവി ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് ഒരു ബഹുമതിയുടെ കൂടി തിളക്കം. പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യമുയർത്തി 2017ലെ വനദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസും പാലോട് ട്രോപ്പിക്കൽ ഗാർഡനും ചേർന്ന് നടത്തിയ ലോക റെക്കോർഡ് പ്രകടനമാണ് വീണ്ടും അംഗീകാര നിറവിലെത്തിയിരിക്കുന്നത്. മരങ്ങളെ നെഞ്ചോട് ചേർത്ത് നടത്തിയ ആ പ്രകടനം ഗിന്നസ് റെക്കോർഡ് വെബ്സൈറ്റിലെ അപൂർവ്വ ചിത്ര ശേഖരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.
പ്രകൃതി പലവിധത്തിലുള്ള തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ വനസമ്പത്തിന്‍റെ പ്രാധാന്യം ഏവരിലേക്കുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മരങ്ങളെ സ്നോഹാലിംഗനം ചെയ്യുന്ന 'എന്‍റെ മരം, എന്റെ ജീവൻ' എന്ന വ്യത്യസ്തമായ പരിപാടി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ചത്. അങ്ങനെ, 300 ഏക്കറിൽ പടർന്നുപന്തലിച്ച പാലോട് ബൊട്ടാനിക്കൽ ഗാർഡന്‍റെ പച്ചപ്പിനിടയിൽ പ്രകൃതിയെ സ്നേഹിക്കുന്ന കുറേ മനുഷ്യർ മരങ്ങളെ നെഞ്ചോട് ചേർത്തു.
അന്ന് പ്രതീക്ഷിച്ചതിലും എത്രയോ അധികം പേരാണ് പാലോട് എത്തിച്ചേര്‍ന്നത്. പ്രകൃതിയില്‍ നിന്ന് വേറിട്ടല്ല നമ്മുടെ വളര്‍ച്ചയെന്ന ഓര്‍മ്മപ്പെടുത്തലുമായി 4,620 പേര്‍ മരങ്ങളെ ഇറുകെ പുണര്‍ന്നു. ജാതി-മത -വർണ വ്യത്യാസങ്ങൾ എല്ലാം മറന്നുകൊണ്ട് ഒരേ മനസോടെ കാടിന്‍റെ നിശബ്ദസൗന്ദര്യത്തിലും അതിന്‍റെ തണലിലും ആയിരങ്ങള്‍...
തീര്‍ച്ചയായും പ്രകൃതിസമ്പത്തിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഉന്നയിച്ചുകൊണ്ട് കേരളത്തില്‍ ഇന്നോളം നടന്നിട്ടുള്ളതില്‍ വച്ചേറ്റവും മനോഹരമായ ചുവടുവയ്പ് തന്നെയായി അത്.
അംഗീകാരങ്ങള്‍ക്കോ ബഹുമതികള്‍ക്കോ വേണ്ടിയായിരുന്നില്ല അന്ന് ഈ പരിപാടി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ചത്. എങ്കില്‍ക്കൂടിയും ഇന്ന് ആ ഉദ്യമം അര്‍ഹിക്കുന്ന ഉയരത്തില്‍ എത്തുകയാണ്.
ലോക റെക്കോർഡുകൾ പലതുണ്ടെങ്കിലും അതിന്‍റെ ചിത്രങ്ങൾ ഗിന്നസ് സമിതി വെബ്സൈറ്റിൽ ഉൾപ്പെടുത്തുന്നത് അപൂർവമാണ്. 'ഹാള്‍ ഓഫ് ഫെയി'മിലെ 'നാച്ചുറല്‍' വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതി മനുഷ്യജീവന്‍റെ അടിസ്ഥാനമാണെന്ന ഓര്‍മ്മപ്പെടുത്തല്‍. തീര്‍ച്ചയായും ആ ഓര്‍മ്മപ്പെടുത്തിലിനുള്ള അംഗീകാരം തന്നെയാണിത്.
Also Read:- കേരളത്തിന്‍റെ ജന്മദിനാഘോഷത്തില്‍ നേരാം പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍...