അറവുശാലകളെ ഓർമ്മിപ്പിക്കുന്ന മനുഷ്യർക്കഥ : അരുൺ രാജ് തുറന്ന് കാട്ടുന്ന വൈറൽ ചിത്ര കഥ
ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന ചിത്രകഥ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പലരേയും ചിന്തിപ്പിക്കുന്നതും എന്നാൽ ഒരു തരത്തിൽ പേടിപ്പിക്കുന്നതുമായ അരുണിന്റെ ഫോട്ടോസ്റ്റോറി സമൂഹത്തിലേക്ക് ചൂണ്ടുന്നത് ഒരുപറ്റം ചോദ്യങ്ങളാണ്.
തിരുവനന്തപുരം സ്വദേശി അരുൺ രാജ് ആർ നായരുടെ മറ്റൊരു ഫോട്ടോസ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അവയവ കച്ചവടത്തിന്റെ മറവിൽ നടത്തുന്ന മെഡിക്കൽ കാമ്പുകളും, അതുവഴി ആളുകളെ അപകടപ്പെടുത്തുന്നതും അത് കർമ്മ ആയിത്തന്നെ തിരിച്ചടിക്കുന്നതുമാണ് കഥയിലെ ഇതിവൃത്തം.
ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന ചിത്രകഥ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പലരേയും ചിന്തിപ്പിക്കുന്നതും എന്നാൽ ഒരു തരത്തിൽ പേടിപ്പിക്കുന്നതുമായ അരുണിന്റെ ഫോട്ടോസ്റ്റോറി സമൂഹത്തിലേക്ക് ചൂണ്ടുന്നത് ഒരുപറ്റം ചോദ്യങ്ങളാണ്.
കഥയിലെ ഒരിക്കലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിച്ചത മാറ്റങ്ങൾക്കൊപ്പം അഭിനേതാക്കളുടെ അസാമാന്യ പ്രകടനങ്ങൾകൂടി അയപ്പോൾ വളരെ വേഗം കാഴ്ചക്കാരെ കൂട്ടാൻ അരുണിന്റെ ഫോട്ടോസ്റ്റോറിക്ക് സാധിച്ചു. മില്യൺ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയ കീഴടക്കിയ ഫോട്ടോസ്റ്റോറിയിൽ ശരണ്യ, അമൃത, ശരത്, കണ്ണകി, വാസുകി, അജാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.