'മരണം പോലും അവളുടെ കണ്ണുകളിലെ പ്രണയത്തിന് മുൻപിൽ തോറ്റുപോയി' ; വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്
പ്രണയത്തിന്റെ കൂടെ കണ്ണു ദാനം എന്ന നല്ലൊരു സന്ദേശം കൂടിയായപ്പോൾ ആൾക്കാരുടെ കയ്യടി വാങ്ങി ലക്ഷകണക്കിന് കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് അരുൺരാജിന്റെ ചിത്രങ്ങൾ. മഹിമ അഭിലാഷ് , ആനന്ദ് ശ്രീകുമാർ, നിവേദ്യ എന്നിവരാണ് കേന്ദ്ര കഥാപാത്രവുമായി എത്തുന്നത്.
ഫാഷൻ ഫോട്ടോഗ്രാഫി, പ്രോഡക്ട് ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി. എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ പിന്നീട് കൺസപ്റ്റ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയായിരുന്നു അരുൺ രാജ് ആർ നായർ.
അധികം ആളുകളൊന്നും പരീക്ഷിക്കാത്ത കൺസപ്റ്റ് ഫോട്ടോഗ്രഫിയെ അനായാസമാണ് അരുൺ കെെകാര്യം ചെയ്യുന്നത്. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ തുറന്ന് പറയുന്നത്. ഇപ്പോഴിതാ, തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ് പങ്കുവച്ച മറ്റൊരു വ്യത്യസ്ത കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എല്ലാവരുടെയും കണ്ണ് നിറക്കുന്ന പ്രണയത്തിലുപരി ഒരു നല്ല സന്ദേശം കൂടി തരുന്ന ഫോട്ടോസ്റ്റോറിയുമായാണ് അരുൺരാജ് എത്തിയിരിക്കുന്നത്. തന്റെ പ്രാണ പ്രിയനേ നോക്കിക്കണ്ട തന്റെ കരിനീല കണ്ണുകളുടെ മുൻപിൽ തോറ്റുപോയ അർബുദത്തിന്റെ വള്ളികൾ വെറും 50 ചിത്രങ്ങൾകൊണ്ട് ഒരു മുഴുനീള സിനിമ കാണുന്ന അനുഭവമാണ് അരുൺരാജ് തന്റെ ചിത്രങ്ങളിലൂടെ പകർന്നു നൽകിയത്.
പ്രണയത്തിന്റെ മുൻപിൽ വിധി മരണം കൊണ്ട് ഒരിക്കൽകൂടി ജയിച്ചപ്പോൾ കണ്ണ് നിറയാതെ ഒരാൾക്ക് പോലും അത് കണ്ടുതീർക്കാൻ സാധിച്ചില്ല. പ്രണയത്തിന്റെ കൂടെ കണ്ണു ദാനം എന്ന നല്ലൊരു സന്ദേശം കൂടിയായപ്പോൾ ആൾക്കാരുടെ കയ്യടി വാങ്ങി ലക്ഷകണക്കിന് കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് അരുൺരാജിന്റെ ചിത്രങ്ങൾ. മഹിമ അഭിലാഷ് , ആനന്ദ് ശ്രീകുമാർ, നിവേദ്യ എന്നിവരാണ് കേന്ദ്ര കഥാപാത്രവുമായി എത്തുന്നത്.
Read more ചിത്രച്ചേച്ചി ഇതൊന്ന് കാണണേ; കെ എസ് ചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ കുട്ടികളുടെ ആഘോഷം...