മുഖത്തെ ചുളിവുകളെ തടയാനും പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ഒന്ന് മാറ്റുന്നത് നല്ലതാണ്. ഇതിനായി ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ബെറി പഴങ്ങള്‍, ഇലക്കറികള്‍, ബദാം, പാല്‍, ക്യാരറ്റ്, മറ്റ് പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കാം.
രണ്ട്
വെള്ളം ധാരാളം കുടിക്കുക. ഇത് ചർമ്മം ഹൈഡ്രേറ്റഡ് ആകാന്‍ സഹായിക്കും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക.
മൂന്ന്
പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.
നാല്
പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്.
അഞ്ച്
തുടർച്ചയായ ഉറക്കക്കുറവ് മുഖത്ത് ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.
ആറ്
വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്
മുഖത്ത് മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ രക്തയോട്ടം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.
എട്ട്
മേക്കപ്പ് കഴുകി കളയാതെ ഉറങ്ങരുത്. മുഖം ഇടയ്ക്കിടെ കഴുകുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങള്‍