യുവത്വം നിലനിര്‍ത്താൻ ഈ കോടീശ്വരൻ ദിവസവും കഴിക്കുന്നത് 111 ഗുളികകള്‍
ഇപ്പോള്‍ ബ്രയാൻ ജോണ്‍സണ് അമ്പത് വയസിനോട് അടുത്താണ് പ്രായം. എന്നാല്‍ ഇദ്ദേഹത്തെ കണ്ടുകഴിഞ്ഞാല്‍ തീര്‍ച്ചയായും അത്ര പ്രായം പറയില്ല. ഇതിന് ചെറിയ പരിശ്രമങ്ങളൊന്നുമല്ല ബ്രയാൻ ജോണ്‍സണ്‍ നടത്തുന്നത് കെട്ടോ.
പ്രായമാകുന്നതിനെ തടയാൻ മനുഷ്യര്‍ക്ക് ആര്‍ക്കും സാധ്യമല്ല. എങ്കിലും പ്രായത്തിന്‍റേതായ മാറ്റങ്ങള്‍ ശരീരത്തില്‍ പ്രകടമാകാതിരിക്കാൻ ഇന്ന് പല മാര്‍ഗങ്ങളും അവലംബിക്കാൻ സാധിക്കും. ബോട്ടോക്സ് പോലുള്ള ചികിത്സകള്‍, ശരീരത്തിന്‍റെ അകത്തേക്ക് എടുക്കുന്ന മരുന്നുകള്‍, സര്‍ജറികള്‍ എല്ലാം ഇത്തരത്തില്‍ പ്രായത്തെ മറച്ചുപിടിക്കാൻ ചെയ്യുന്നവരുണ്ട്.
ഈ വിഷയം പറയുമ്പോള്‍ ചിലരെങ്കിലും ഓര്‍ക്കുന്നൊരു വ്യക്തിയാണ് അമേരിക്കൻ വ്യവസായിയായ ബ്രയാൻ ജോണ്‍സണ്‍. ചെറുപ്പം എപ്പോഴും കാത്തുസൂക്ഷിക്കുന്നതിനായി ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ നേരത്തെ തന്നെ അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളതാണ്.
ഇപ്പോള്‍ ബ്രയാൻ ജോണ്‍സണ് അമ്പത് വയസിനോട് അടുത്താണ് പ്രായം. എന്നാല്‍ ഇദ്ദേഹത്തെ കണ്ടുകഴിഞ്ഞാല്‍ തീര്‍ച്ചയായും അത്ര പ്രായം പറയില്ല. ഇതിന് ചെറിയ പരിശ്രമങ്ങളൊന്നുമല്ല ബ്രയാൻ ജോണ്‍സണ്‍ നടത്തുന്നത് കെട്ടോ.
വര്‍ഷത്തില്‍ 15 കോടിയിലധികം രൂപ ഇതിനായി മാത്രം മാറ്റിവയ്ക്കുന്നു. ദിവസവും 111 ഗുളികകള്‍ കഴിക്കുന്നു. എല്ലാം പ്രായത്തെ തോല്‍പിക്കാൻ. സാധാരണക്കാര്‍ക്ക് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന പല കാര്യങ്ങളും താൻ ചെറുപ്പം നിലനിര്‍ത്താനായി ചെയ്യാറുണ്ടെന്നാണ് ഇദ്ദേഹം അഭിമുഖങ്ങളില്‍ പറയുന്നത്.
നാല്‍പത്തിയാറ് വയസിലും ശരീരവും ശരീരാവയവങ്ങളും പതിനെട്ടുകാരന്‍റേതിന് തുല്യമാക്കിയെടുക്കലാണ് ബ്രയാന്‍റെ ലക്ഷ്യം. ഒരു സംഘം ഡോക്ടര്‍മാരും ഇതിനായി എപ്പോഴും ബ്രയാന്‍റെ സഹായത്തിന് കൂടെയുണ്ടാകും. ഇവരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത 'ബ്ലൂപ്രിന്‍റ്' എന്ന സംവിധാനമാണത്രേ പ്രായം കുറയ്ക്കുന്നതിന് ബ്രയാനെ സഹായിക്കുന്നത്.
ഇതിനോടകം തന്നെ 'ബ്ലൂപ്രിന്‍റ്' തന്‍റെ എല്ലുകള്‍ മുപ്പതുകാരന്‍റെ ശരീരനിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഹൃദയം മുപ്പത്തിയേഴ് വയസിലെ എന്ന പോലെ ആണ് എത്തിച്ചിരിക്കുന്നതെന്നും ബ്രയാൻ പറയുന്നു. മുഖത്തെ ചുളിവുകള്‍ മാറ്റാനും സ്കിൻ ഭംഗിയാക്കാനുമെല്ലാം പ്രത്യേകമായി തയ്യാറാക്കിയൊരു ലേസര്‍ ഫേസ് ഷീല്‍ഡ് അണിയും. എന്തിനധികം രാത്രിയില്‍ ലിംഗോദ്ധാരണം നടക്കുന്നതിന്‍റെ തോത് അറിയാൻ വരെ ടെക്നോളജി ഉപയോഗിക്കുന്നുണ്ട് ഇദ്ദേഹം.
എല്ലാത്തിനും പുറമെ സ്ട്രിക്ട് ആയ ഭക്ഷണരീതിയും ജീവിതശൈലികളും. ആകെ ഡ്രൈവിംഗാണ് ബ്രയാന് പേടിയുള്ളൊരു കാര്യം. ഇത്രയെല്ലാം ശ്രദ്ധിച്ചിട്ട് ഒരു ബസിടിച്ച് മരിക്കുന്നതിനെ പറ്റി ഒന്നാലോചിച്ച് നോക്കിക്കേ എന്നാണ് ഡ്രൈവിംഗ് ഭയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പറയുക.
Also Read:- ലിഫ്റ്റിനെ ആശ്രയിക്കാതെ പടികള്‍ കയറുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണമുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-