മുടി വെട്ടാൻ റോബോട്ട്; ശാസ്ത്രജ്ഞന്‍റെ വീഡിയോ കണ്ടുനോക്കൂ...

മുടി വെട്ടാനൊരു റോബോട്ട്. ഇതാണ് ഇദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. എങ്ങനെയാണ് ഈ റോബോട്ട് മുടി വെട്ടുന്നത് എന്നത് കാണിച്ചുകൊണ്ടുള്ള ഷെയ്നിന്‍റെ വീഡിയോ ആണെങ്കില്‍ ഇപ്പോള്‍ വൈറലാണ്. 

american engineer invents robot for hair cut hyp

ഇന്ന് ഏതൊരു മേഖലയിലും സാങ്കേതിക വിദ്യയുടെ മികവ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. മനുഷ്യരുടെ പങ്ക് കുറഞ്ഞ് മെഷീനുകളുടെ പങ്ക് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം.

എങ്കിലും ചില തൊഴില്‍മേഖലയിലും ചില ഉപയോഗങ്ങള്‍ക്കുമൊന്നും ഇപ്പോഴും മെഷീനുകളെ ആശ്രയിക്കുന്ന സാഹചര്യമില്ല. അങ്ങനെയൊരു മേഖലയാണ് സലൂണ്‍. അവിടെയും ഒരുപാട് പുതിയ സംവിധാനങ്ങളും മെഷീനുകളുമെല്ലാം പല ഉപയോഗങ്ങള്‍ക്കായി വന്നിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ജോലിയായ മുടി വെട്ടല്‍ മനുഷ്യര്‍ തന്നെയാണല്ലോ ചെയ്യുന്നത്.

എന്നാലിപ്പോഴിതാ ഒരു ശാസ്ത്രജ്ഞൻ ഇതിനും ടെക്നോളജിയുടെ സഹായം തേടിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നുള്ള എഞ്ചിനീയര്‍ ഷെയ്ൻ വിഗ്ടണ്‍ ആണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. മുടി വെട്ടാനൊരു റോബോട്ട്. ഇതാണ് ഇദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. എങ്ങനെയാണ് ഈ റോബോട്ട് മുടി വെട്ടുന്നത് എന്നത് കാണിച്ചുകൊണ്ടുള്ള ഷെയ്നിന്‍റെ വീഡിയോ ആണെങ്കില്‍ ഇപ്പോള്‍ വൈറലാണ്. 

പ്രത്യേകമായ ഇരിപ്പിടമാണ് ഇതില്‍ മുടി വെട്ടാനിരിക്കുന്നയാള്‍ക്കുള്ളത്. ശരീരത്തിന്‍റെ ബാക്കി ഭാഗങ്ങളെല്ലാം ഒരു പെട്ടിക്ക് അകത്ത് എന്നതുപോലെ ആയിരിക്കും. തലഭാഗം മാത്രം പുറത്ത്. ഇവിടെ കത്രിക ഘടിപ്പിച്ച മെഷീൻ കാണാം.

മെഷീന്‍റെ വേഗതയോ, അല്ലെങ്കില്‍ ഏത് സ്റ്റൈലില്‍ എത്ര അളവില്‍ മുടി വെട്ടണം എന്നതോ എല്ലാം എങ്ങനെയാണ് സെറ്റ് ചെയ്യുന്നതെന്ന് വീഡിയോയില്‍ കാണുന്നില്ല. ഷെയ്നിന്‍റെ തലയ്ക്ക് ചുറ്റുമായി കറങ്ങിനടന്ന് മെഷീൻ മുടി വെട്ടുന്നത് വീഡിയോയില്‍ കാണാം. മെഷീൻ മുടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഭയപ്പെട്ടത് പോലെയാണ് പലപ്പോഴും ഷെയ്നിന്‍റെ മുഖം കാണുന്നത്.

മൂര്‍ച്ചയുള്ള ഒരായുധവുമേല്‍പിച്ച് തലയ്ക്ക് അടുത്തൊരു മെഷീൻ ഓണ്‍ ചെയ്ത് വയ്ക്കുമ്പോള്‍ ആരായാലും പേടിക്കുമെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റില്‍ പറയുന്നത്. അല്‍പമൊന്ന് പിഴച്ചാല്‍ തന്നെ തലയിലോ മുഖത്തോ സാരമായ പരുക്ക് പറ്റാം- അത്രയും റിസ്ക് ആണിതെന്നും കമന്‍റിലൂടെ അഭിപ്രായപ്പെടുന്നവര്‍ ഏറെ. എന്തായാലും ഷെയ്നിന്‍റെ കണ്ടെത്തല്‍ വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

തന്‍റെ യൂട്യൂബ് ചാനലിലൂടെ ഷെയ്ൻ തന്നെയാണ് ആദ്യം വീഡിയോ പങ്കുവച്ചത്. പിന്നീട് ഇതിന്‍റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാവുകയായിരുന്നു. 

വീഡിയോ കാണാം...

 

Getting a robot to cut your hair
by u/MrJasonMason in Damnthatsinteresting

Also Read:- വിമാനത്തിനുള്ളില്‍ പീലിയുള്ള വലിയ മയിലിനെയും കൊണ്ട് യുവതി; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevidoe

Latest Videos
Follow Us:
Download App:
  • android
  • ios