വേനല്‍ക്കാല ചര്‍മ്മ സംരക്ഷണം; പരീക്ഷിക്കാം കറ്റാര്‍വാഴ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന്  നല്ലതാണ്.  ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ് എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

aloe vera face packs for skin care in summer azn

വേനല്‍ക്കാലത്തെ ചര്‍മ്മ സംരക്ഷണം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വേനല്‍ക്കാലമായതോടെ പലരും നേരിടുന്ന ഒരു ചര്‍മ്മ പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പ് അഥവാ സണ്‍ ടാന്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ ജെല്‍. 

നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ് എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

രണ്ട്  ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

രണ്ട്...

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മം ആണെങ്കിൽ ഇതിലേയ്ക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം. 

മൂന്ന്...

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

നാല്... 

കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തിടാം. കുറച്ചു സമയത്തിനുശേഷം കഴുകി കളയാം. സ്ഥിരമായി ഇത് ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.

അഞ്ച്...

ഒരു സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും എടുത്ത് ഇതിലേയ്ക്ക് ഒരൽപം മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം  മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: വണ്ണം കുറയ്ക്കാനായി ഉച്ചയ്ക്ക് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios