പത്ത് മിനിറ്റില്‍ റെഡിയാകാം; ഇതാണ് ആലിയയുടെ സ്പെഷ്യല്‍ ‘സൺബേൺ ഗ്ലോ’ മേക്കപ്പ്; വീഡിയോ വൈറല്‍

ഇപ്പോഴിതാ പത്ത് മിനിറ്റ് മാത്രം വേണ്ടി വരുന്ന തന്‍റെ മേക്കപ്പ് റൂട്ടീൻ പങ്കുവച്ചുകൊണ്ട് എങ്ങനെ സൺബേണിൽ നിന്നും രക്ഷപ്പെടാമെന്ന് പറയുകയാണ് ആലിയ. തന്റെ ഈ ദിനചര്യയെ ആലിയ വിശേഷിപ്പിക്കുന്നത് ‘സൺബേൺ  ഗ്ലോ’ എന്നാണ്.

Alia Bhatt Sunburnt Glow Tutorial video viral

ബോളിവുഡിന്‍റെ പ്രിയ നടിയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ മേയില്‍ മെറ്റ് ഗാലയിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ആലിയ, ആഡംബര ബ്രാന്‍ഡായ ഗൂച്ചിയുടെ ഗ്ലോബല്‍ അംബാസഡറാകുന്ന ആദ്യ ഇന്ത്യന്‍താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ സ്കിൻ കെയർ സീക്രട്ടുകളും മറ്റും ആലിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പത്ത് മിനിറ്റ് മാത്രം വേണ്ടി വരുന്ന തന്‍റെ മേക്കപ്പ് റൂട്ടീൻ പങ്കുവച്ചുകൊണ്ട് എങ്ങനെ സൺബേണിൽ നിന്നും രക്ഷപ്പെടാമെന്ന് പറയുകയാണ് ആലിയ. തന്റെ ഈ ദിനചര്യയെ ആലിയ വിശേഷിപ്പിക്കുന്നത് ‘സൺബേൺ  ഗ്ലോ’ എന്നാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ഫൗണ്ടേഷനേക്കാൾ സ്കിൻ ബേസിന് ചേരുന്ന പ്രൈമറാണ് നല്ലതെന്ന് പറയുകയാണ് ആലിയ. തനിക്ക് പ്രൈമറുകൾ ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു. ദിവസം മുഴുവൻ വെയിലത്ത് വർക്ക് ചെയ്യുകയും ആകെ ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സമയത്ത് മുഖത്തെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ ഈ മേക്കപ്പ് റൂട്ടിൻ വളരെ മികച്ചതാണെന്നാണ് ആലിയ പറയുന്നത്. അതുപോലെ മേക്കപ്പ് അപ്ലൈ ചെയ്യുമ്പോള്‍ കൈകള്‍ ഉപയോഗിക്കുന്നതാണ് തനിക്ക് നല്ലതെന്ന് ആലിയ അഭിപ്രായപ്പെട്ടു. കൈകൾ ഉപയോഗിക്കുമ്പോൾ മുഖത്തെ എല്ലാ ഭാഗങ്ങളിലേയ്ക്കും മേക്കപ്പ് എത്തുന്നതായി നമുക്ക് തോന്നും. കൂടാതെ തന്‍റെ മുഖത്തെ പുള്ളികൾ എടുത്തു കാണിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അതിന് കൈകൾകൊണ്ട് മേക്കപ്പ് ഇടുന്നതാണ് ഉചിതമെന്നും ആലിയ വ്യക്തമാക്കി. 

മുഖത്തെ ചെറിയ പാടുകൾ മറയ്ക്കാൻ ഒരു ക്രീം കൺസീലറാണ് ആലിയ ഉപയോഗിച്ചത്. തുടർന്ന് പീച്ചി ചീക്ക് കളറും ആലിയ മുഖത്ത് അപ്ലൈ ചെയ്യുന്നുണ്ട്. ഈ ചീക്ക് കളർ ഉപയോഗിച്ച് ആലിയ സ്വയം കണ്ടെത്തിയ ടെക്നിക്കിലൂടെ ഒരു സി കർവ് മുഖത്ത് സൃഷ്ടിക്കുന്നതും വീഡിയോയില്‍ കാണാം. സൺ കിസ് വൈബ്ബിനായി ആലിയ തന്റെ കണ്ണുകൾക്ക് താഴെ കോണ്ടൂർ സ്റ്റിക്കും പൗഡറും അപ്ലൈ ചെയ്യുന്നു. ഏറ്റവും ഒടുവില്‍ ഐഷാഡോയും മസ്കാരയും ഇടുന്നതോടെ ആലിയയുടെ പത്ത് മിനിറ്റിന്‍റെ മേക്കപ്പ് റൂട്ടീൻ പൂര്‍ത്തിയായി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Allure Magazine (@allure)

 

അതേസമയം, താന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമല്ലെന്നും തന്റെ ചുണ്ടിന്‍റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നുമുള്ള ആലിയയുടെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ലിപ്സ്റ്റിക്ക് ഇട്ടാല്‍ അത് മായ്ച്ച്കളയാന്‍ രണ്‍ബീര്‍ ആവശ്യപ്പെടാറുണ്ടെന്നും നേരത്തെ വോഗ് മാഗസിന്റെ ഒരു വീഡിയോയില്‍ ആലിയ പറഞ്ഞിരുന്നു. ഇതോടെ രണ്‍ബീറിനെ വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. രണ്‍ബീര്‍ ടോക്‌സിക് ഭര്‍ത്താവാണെന്നും ആലിയ ടോക്സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണെന്നും ആളുകള്‍ വിമര്‍ശിച്ചു. ലിപ്സ്റ്റിക്കിന് പകരം രണ്‍ബീറുമായുള്ള റിലേഷന്‍ഷിപ്പാണ് മായ്ക്കേണ്ടതെന്നും ചിലര്‍ ആലിയയെ ഉപദേശിച്ചിരുന്നു.

എന്നാല്‍ രണ്‍ബീര്‍ ഒരിക്കലും ടോക്‌സിക് സ്വഭാവമുള്ള വ്യക്തിയല്ലെന്നും വിവാദമുണ്ടായപ്പോള്‍ അതൊരു തമാശയായെടുത്ത് തന്നെ ആശ്വസിപ്പിക്കുകയാണ് രണ്‍ബീര്‍ ചെയ്തതെന്നും കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ആലിയ വ്യക്തമാക്കി. 'മാധ്യമങ്ങളോടായാലും പൊതുവിടത്തിലായാലും അധികമാലോചിക്കാതെ എല്ലാം തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. അത്തരത്തില്‍ പറഞ്ഞ വാക്കുകള്‍ വളരെ മോശമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. രണ്‍ബീര്‍ ഒരിക്കലും ടോക്‌സിക് സ്വഭാവമുള്ള വ്യക്തിയല്ല. വിവാദമുണ്ടായപ്പോള്‍പോലും അതെല്ലാം തമാശയായിയെടുത്ത് എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. താരങ്ങള്‍ ആരാധകരുടേതാണെന്നും അവര്‍ക്ക് ആവശ്യമുള്ള വാര്‍ത്തകള്‍ അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും രണ്‍ബീര്‍‌ പറഞ്ഞു'- ആലിയ വ്യക്തമാക്കി. 

Also read: മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ പതിവായി കഴിക്കാം ഈ പന്ത്രണ്ട് പഴങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios