പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാട്; വേദന പങ്കിട്ട് ആലിയ ഭട്ട്
മൂന്ന് പൂച്ചകളാണ് ആലിയയ്ക്കുണ്ടായിരുന്നത്. അതില്‍ ഷീബ എന്ന് പേരുള്ള പൂച്ചയാണ് കഴിഞ്ഞ ദിവസം ചത്തുപോയത്. 'ഗുഡ് ബൈ ഏയ്ഞ്ചല്‍' എന്ന കുറിപ്പുമായി പൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം ആലിയ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്
വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെന്ന പോലെ തന്നെ കരുതുന്നവര്‍ നിരവധിയാണ്. പൂച്ചയോ പട്ടിയോ എന്തുമാകട്ടെ, അവയ്ക്ക് എന്തെങ്കിലുമൊന്ന് സംഭവിച്ചാല്‍ ദുഖം താങ്ങാനാകാതെ പോകുന്നതും ഈ കരുതല്‍ കൊണ്ടാണ്.
ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ട്, തന്റെ പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ്. പൂച്ചകളോട് ഏറെ താല്‍പര്യമുള്ള ആലിയ സ്വയം 'പൂച്ചകളുടെ അമ്മ' എന്ന് പോലും മുമ്പ് വിശേഷിപ്പിച്ചിട്ടുണ്ട്.
മൂന്ന് പൂച്ചകളാണ് ആലിയയ്ക്കുണ്ടായിരുന്നത്. അതില്‍ ഷീബ എന്ന് പേരുള്ള പൂച്ചയാണ് കഴിഞ്ഞ ദിവസം ചത്തുപോയത്. 'ഗുഡ് ബൈ ഏയ്ഞ്ചല്‍' എന്ന കുറിപ്പുമായി പൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം ആലിയ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.
നേരത്തേ ഷീബയ്‌ക്കൊപ്പമുള്ള പല ചിത്രങ്ങളും താരം ഇന്‍സ്റ്റ പേജിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. എഡ്വേര്‍ഡ്, ജുനിപെര്‍ എന്നിങ്ങനെ രണ്ട് പൂച്ചകള്‍ കൂടി ആലിയയ്ക്കുണ്ട്. ഇവരുടെ ചിത്രങ്ങളും ആലിയ ഇന്‍സ്റ്റ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ആലിയയുടെ അമ്മ സോണി റസ്ദാനും ഷീബയ്ക്ക് വേണ്ടി ഓര്‍മ്മക്കുറിപ്പെഴുതിയിട്ടുണ്ട്. ഇനിയൊരിക്കലും തന്റെ പ്രഭാതങ്ങള്‍ പഴയത് പോലെയാകില്ലെന്നും തന്ന സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കുമെല്ലാം നന്ദിയെന്നുമാണ് സോണി റസ്ദാന്‍ കുറിച്ചിരിക്കുന്നത്.
വളര്‍ത്തുമൃഗങ്ങളുടെ വേര്‍പാട് അത്രകണ്ട് ബാധിച്ച അനുഭവങ്ങളുള്ളവരെ സംബന്ധിച്ച് ഏറെ ഹൃദയസ്പര്‍ശിയാണ് ആലിയയും അമ്മയും പങ്കുവച്ച ചിത്രങ്ങളും കുറിപ്പുകളും.
Also Read:- വീട്ടിനകത്ത് അഞ്ഞൂറോളം 'പെറ്റ്‌സ്'; മറിയത്തിന് ഇത് ജീവിതം തന്നെ...